ഡയറ്റില്‍ കറുത്ത മുന്തിരി ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

വിറ്റാമിൻ സി, വിറ്റാമിൻ എ, വിറ്റാമിൻ കെ, വിറ്റാമിൻ ബി, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് കറുത്ത മുന്തിരി.


കറുപ്പ്, ചുവപ്പ്, പർപ്പിൾ, പച്ച തുടങ്ങി പല നിറങ്ങളിലുള്ള മുന്തിരിയുണ്ട്. വിറ്റാമിൻ സി, വിറ്റാമിൻ എ, വിറ്റാമിൻ കെ, വിറ്റാമിൻ ബി, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് കറുത്ത മുന്തിരി. ഡയറ്റില്‍ കറുത്ത മുന്തിരി ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. രോഗ പ്രതിരോധശേഷി

Latest Videos

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ കറുത്ത മുന്തിരി പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

2. ഹൃദയാരോഗ്യം

പൊട്ടാസ്യം ധാരാളം അടങ്ങിയ കറുത്ത മുന്തിരി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. അതുപോലെ  കറുത്ത മുന്തിരിയിലെ ആന്റിഓക്‌സിഡന്റുകൾ, പ്രത്യേകിച്ച് റെസ്‌വെറാട്രോള്‍  ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. 

3. കണ്ണുകളുടെ ആരോഗ്യം 

വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ കറുത്ത മുന്തിരി പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. 

4. ദഹനം

കറുത്ത മുന്തിരിയില്‍ ഫൈബര്‍ ധാരാളമുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

5. ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ 

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മുന്തിരി ചില ക്യാന്‍സര്‍ സാധ്യതകളെ പ്രതിരോധിക്കാനും സഹായിക്കും. 

6. വണ്ണം കുറയ്ക്കാന്‍ 

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മുന്തിരി കഴിക്കാം.  മുന്തിരിയിൽ കലോറി വളരെ കുറവാണ്. കൂടാതെ ഇവയില്‍ ജലാംശം കൂടുതലും ഉള്ളതിനാൽ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

7. ചര്‍മ്മം 

മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകളും വിറ്റാമിൻ സിയും ഇയും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: പിസിഒഎസ് ഉള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ആന്‍റി ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ

youtubevideo

click me!