പ്രമേഹത്തെ നിയന്ത്രിക്കാന്‍ പാവയ്ക്ക; അറിയാം മറ്റ് ആരോഗ്യ ഗുണങ്ങള്‍...

By Web Team  |  First Published Jan 23, 2023, 8:49 AM IST

ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയില്‍ പൊട്ടാസ്യം, വിറ്റാമിന്‍ സി, മഗ്നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകൾ, കാത്സ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ശരീരത്തിന്‍റെ പ്രതിരോധശേഷി കൂട്ടുന്നതിനും കണ്ണിന്‍റെയും കരളിന്‍റെയും ആരോഗ്യത്തിനും പാവയ്ക്ക കഴിക്കുന്നത് നല്ലതാണ്.


മലയാളികള്‍ക്ക് പ്രിയപ്പെട്ട പച്ചക്കറികളില്‍ ഒന്നാണ് പാവയ്ക്ക അഥവ കയ്പ്പയ്ക്ക. എന്നാല്‍ കയ്പ് ആയതുകൊണ്ടുതന്നെ ചിലര്‍ക്ക് പാവയ്ക്ക കഴിക്കാന്‍ മടിയാണ്. എന്നാല്‍ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് പാവയ്ക്ക. ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയില്‍ പൊട്ടാസ്യം, വിറ്റാമിന്‍ സി, മഗ്നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകൾ, കാത്സ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ശരീരത്തിന്‍റെ പ്രതിരോധശേഷി കൂട്ടുന്നതിനും കണ്ണിന്‍റെയും കരളിന്‍റെയും ആരോഗ്യത്തിനും പാവയ്ക്ക കഴിക്കുന്നത് നല്ലതാണ്.
 
അറിയാം പാവയ്ക്കയുടെ ആരോഗ്യ ഗുണങ്ങള്‍...

ഒന്ന്...

Latest Videos

undefined

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പാവയ്ക്ക രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

രണ്ട്...

പാവയ്ക്ക രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

മൂന്ന്...

പാവയ്ക്ക പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. പാവയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ചില പ്രോട്ടീനുകളാണ് ഇതിന് സഹായിക്കുന്നത്. 

നാല്...

പാവയ്ക്കയിൽ നാരുകൾ അഥവാ ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നു.  അതിനാൽ ഇത് മലബന്ധം തടയാന്‍ സഹായിക്കും. അതുകൊണ്ടുതന്നെ മലബന്ധ പ്രശ്‌നമുള്ളവർ പതിവായി പാവയ്ക്ക കഴിക്കുന്നത് നല്ലതാണ്.

അഞ്ച്...

ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാനും പാവയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്താം. 100 ഗ്രാം പാവയ്ക്കയിൽ 17 കാലറി മാത്രമേ ഉള്ളൂ. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പാവയ്ക്ക പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ആറ്... 

പാവയ്ക്ക കരളിനെ വിഷാംശങ്ങളിൽ നിന്ന് മുക്തമാക്കുന്നു. ഇത് കരളിലെ എൻസൈമുകൾ വർദ്ധിപ്പിക്കുകയും കരളിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും. 

ഏഴ്...

വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ പാവയ്ക്ക ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിനും നല്ലതാണ്.  അതിനാല്‍ പാവയ്ക്ക പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Also Read: അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ കുടിക്കാം ഈ ഫ്രൂട്ട് ജ്യൂസുകള്‍...

click me!