ശരീരഭാരം കുറയ്ക്കാൻ കുമ്പളങ്ങ; അറിയാം മറ്റ് ഗുണങ്ങള്‍...

By Web Team  |  First Published Jul 25, 2023, 8:20 AM IST

അന്നജം, പ്രോട്ടീന്‍, ഭക്ഷ്യനാരുകൾ, കാത്സ്യം, മഗ്നീഷ്യം,  അയേൺ, പൊട്ടാസ്യം, സിങ്ക്, ഫോസ്‌ഫറസ്‌ തുടങ്ങിയവ കുമ്പളങ്ങയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും കുമ്പളങ്ങയില്‍ അടങ്ങിയിട്ടുണ്ട്. 


മലയാളിയുടെ സദ്യകളില്‍ നിന്ന് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കുമ്പളങ്ങ. ഓലനും പുളിശേരിയും കിച്ചടിയും എല്ലാം കുമ്പളങ്ങ കൊണ്ടാണ് തയ്യാറാക്കുന്നത്. പോഷകങ്ങളുടെ ഒരു കലവറയാണ് കുമ്പളങ്ങ. കുമ്പളങ്ങയിൽ ജലാംശം ധാരാളം അടങ്ങിയിരിക്കുന്നു. 96 ശതമാനവും ജലത്താൽ സമ്പന്നമായ കുമ്പളങ്ങയിൽ ശരീരത്തിനാവശ്യമായ ഫൈബറുകളും അടങ്ങിയിരിക്കുന്നു. 

അന്നജം, പ്രോട്ടീന്‍, ഭക്ഷ്യനാരുകൾ, കാത്സ്യം, മഗ്നീഷ്യം,  അയേൺ, പൊട്ടാസ്യം, സിങ്ക്, ഫോസ്‌ഫറസ്‌ തുടങ്ങിയവ കുമ്പളങ്ങയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും കുമ്പളങ്ങയില്‍ അടങ്ങിയിട്ടുണ്ട്. അറിയാം കുമ്പളങ്ങയുടെ ആരോഗ്യ ഗുണങ്ങള്‍....

Latest Videos

ഒന്ന്... 

ദഹന പ്രശ്‌നങ്ങള്‍ക്ക് ഉത്തമമാണ് കുമ്പളങ്ങ. കുമ്പളങ്ങയിൽ 96 ശതമാനവും ജലം ആണ് അടങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് എളുപ്പം ദഹിക്കും. നാരുകൾ ധാരാളം അടങ്ങിയതിനാൽ മലബന്ധം അകറ്റാനും ഇവ സഹായിക്കും.

രണ്ട്...

കുമ്പളങ്ങ ജ്യൂസിന് ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാൻ സാധിക്കും. ഇത് രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുന്നതിലൂടെ ഷുഗറും കുറയ്ക്കുന്നു. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കുമ്പളങ്ങ കഴിക്കാം. 

മൂന്ന്...

കലോറി തീരെ കുറഞ്ഞ പച്ചക്കറി ആയതിനാൽ അമിതവണ്ണവും വയറും കുറയ്ക്കാന്‍ കുമ്പളങ്ങ സഹായിക്കുന്നു. കുമ്പളങ്ങയിൽ ധാരാളം ഫൈബർ ഉണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് പെട്ടെന്ന് വയര്‍ കുറയ്ക്കാന്‍ സഹായിക്കും. വളരെ കുറഞ്ഞ അളവിൽ മാത്രമേ കൊഴുപ്പ് ഇതിൽ അടങ്ങിയിട്ടുള്ളൂ. ഇതും ശരീരഭാരം കൂടാതെ സഹായിക്കും. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാനും കുമ്പളങ്ങ കഴിക്കുന്നത് ​ഗുണം ചെയ്യും. 

നാല്...

വിളര്‍ച്ചയുള്ളവര്‍ക്കും കുമ്പളങ്ങ കഴിക്കുന്നത് നല്ലതാണ്. ഇതില്‍ അയേണ്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അയേൺ ഹീമോഗ്ലോബിന്‍ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. 

അഞ്ച്...

ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശ്വസനം സുഗമമാക്കാനും കുമ്പളങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ആറ്...

വൃക്കകളെ ഡീടോക്‌സിഫൈ ചെയ്യാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും കുമ്പളങ്ങ പതിവാക്കുന്നത് നല്ലതാണ്.

ഏഴ്...

ബവൽ മൂവ്മെന്റ് നിയന്ത്രിക്കാൻ നാരുകൾ ധാരാളമടങ്ങിയ കുമ്പളങ്ങ സഹായിക്കും. 

എട്ട്... 

വെള്ളം ധാരാളം അടങ്ങിയ കുമ്പളങ്ങ നിര്‍ജ്ജലീകരണം തടയാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ അടുക്കളയില്‍ സ്ഥിരമുള്ള ഈ ഭക്ഷണങ്ങള്‍ കഴിക്കാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!