രാവിലെ ഒരു ഗ്ലാസ് ചൂടു കോഫി കിട്ടിയില്ലെങ്കില്‍ അന്നത്തെ ദിവസം തന്നെ പോയി എന്ന് ചിന്തിക്കുന്നവരും നിരവധിയാണ്. അത്തരത്തില്‍ പതിവായി കോഫി കുടിക്കുന്നവര്‍, നിങ്ങളുടെ കോഫിയില്‍ കുറച്ച് നെയ്യ് കൂടി ചേർക്കൂ.
രാവിലെ ചായയോ കോഫിയോ കുടിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. രാവിലെ ഒരു ഗ്ലാസ് ചൂടു കോഫി കിട്ടിയില്ലെങ്കില്‍ അന്നത്തെ ദിവസം തന്നെ പോയി എന്ന് ചിന്തിക്കുന്നവരും നിരവധിയാണ്. അത്തരത്തില്‍ പതിവായി കോഫി കുടിക്കുന്നവര്‍, നിങ്ങളുടെ കോഫിയില്‍ കുറച്ച് നെയ്യ് കൂടി ചേർക്കൂ. കോഫിയില്‍ നെയ്യ് ചേർക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
undefined
ആന്‍റി ഓക്സിഡന്‍റുകള്‍, ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിൻ എ, ഡി, ഇ, കെ, തുടങ്ങിയവ നെയ്യില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ കോഫിയില്‍ നെയ്യ് ചേര്‍ത്ത് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
രണ്ട്...
ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും നെയ്യ് നല്ലതാണ്. അതിനാല്‍ കോഫിയില്‍ നെയ്യ് ചേര്‍ത്ത് കുടിക്കുന്നത് അസിഡിറ്റി കുറയ്ക്കുന്നതിനും ഭക്ഷണം വേഗത്തില്‍ ദഹിക്കാനും സഹായിക്കുന്നു. കൂടാതെ ഗ്യാസ് മൂലം വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ അകറ്റാനും ഇത് സഹായിക്കും.
മൂന്ന്...
ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നെയ്യ് കോഫിയില്‍ ചേര്‍ത്ത് കുടിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
നാല്...
രാവിലെ കോഫിയില്‍ നെയ്യ് ചേര്‍ത്ത് കുടിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം പകരാന്‍ ഗുണം ചെയ്യും. പ്രോട്ടീനും ആന്‍റി ഓക്സിഡന്‍റുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നെയ്യ് ശരീരത്തിന് വേണ്ട ഊര്‍ജം നല്‍കും.
അഞ്ച്..
ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് വിറ്റാമിനുകളും അടങ്ങിയ നെയ്യ് കോഫിയില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
ആറ്...
ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്റിഓക്സിഡന്റുകളാലും സമ്പന്നമായതിനാല്‍ നെയ്യ് കോഫിയില്‍ ചേര്‍ക്കുന്നത് ചര്‍മ്മത്തിന് നല്ലതാണ്.
ഏഴ്...
കലോറി കുറഞ്ഞ നെയ്യ് കോഫിയില്‍ ചേര്‍ക്കുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: സ്ട്രോക്ക് അഥവാ പക്ഷാഘാതത്തിന്‍റെ സാധ്യതയെ തടയാന്‍ ശ്രദ്ധിക്കേണ്ട ഒമ്പത് കാര്യങ്ങള്‍...