Walnut : ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് ശീലമാക്കൂ; ​ഗുണം ഇതാണ്

By Web Team  |  First Published Mar 30, 2022, 6:00 PM IST

പ്രമേഹമുള്ളവർ ദിവസവും ഒരു പിടി വാൾനട്ട് കഴിക്കണമെന്നാണ് ഗവേഷകർ പറയുന്നത്. ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ വാൾനട്ട് കഴിക്കുന്നത് ​ഗുണം ചെയ്യുമെന്ന് വിദ​ഗ്ധർ പറയുന്നു. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ വാള്‍നട്ട് ദിവസവും കഴിക്കുന്നത്‌ കാന്‍സര്‍ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 
 


ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് വാൾനട്ട്. തലച്ചോറിന്റെ വളർച്ചയ്ക്കും ഓർമ്മ ശക്തി കൂട്ടാനുമെല്ലാം വാൾനട്ട് മികച്ചതാണ്. പ്രോട്ടീൻ, ഒമേഗ 3, നാരുകൾ, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ് വാൾനട്ട്. നിങ്ങളുടെ ഭക്ഷണത്തിൽ വാൾനട്ട് ഉൾപ്പെടുത്തിയാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

ഒന്ന്...

Latest Videos

undefined

ഉപാപചയ പ്രവർത്തനം കൂട്ടാൻ മാത്രമല്ല ഡിപ്രഷൻ അകറ്റാനും വാൾനട്ട് കഴിക്കുന്നത് ​ഗുണം ചെയ്യും. കൂടാതെ മറ്റ് നട്സുകളെ അപേക്ഷിച്ച് വാൾനട്ട് സ്ഥിരമായി കഴിക്കുന്നത് ഊർജം വർധിപ്പിക്കുകയും ഹൃദ്രോ​ഗങ്ങൾ അകറ്റുകയും ചെയ്യും.‌

രണ്ട്...

പ്രമേഹമുള്ളവർ ദിവസവും ഒരു പിടി വാൾനട്ട് കഴിക്കണമെന്നാണ് ഗവേഷകർ പറയുന്നത്. ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ വാൾനട്ട് കഴിക്കുന്നത് ​ഗുണം ചെയ്യുമെന്ന് വിദ​ഗ്ധർ പറയുന്നു. ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ വാൾനട്ട് ദിവസവും കഴിക്കുന്നത്‌ കാൻസർ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 

മൂന്ന്...

കൊഴുപ്പുകൾ സാധാരണയായി ഹൃദയത്തിന് ഏറ്റവും ആരോഗ്യകരമാണെന്ന് കണക്കാക്കപ്പെടുന്നില്ലെങ്കിലും, ചില ആരോഗ്യകരമായ കൊഴുപ്പുകൾക്ക് മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കാൻ കഴിയും. ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമാണ് വാൾനട്ട്, കൊളസ്ട്രോൾ അളവ്, രക്താതിമർദ്ദം എന്നിവ നിയന്ത്രിക്കാൻ ഇത് സഹായിക്കും.

നാല്...

ദഹനത്തെ നിയന്ത്രിക്കുന്നതിൽ ആരോഗ്യമുള്ള കുടൽ നിർണായക പങ്ക് വഹിക്കുന്നു. വാൾനട്ട് പതിവായി കഴിക്കുന്നത് ഗട്ട് മൈക്രോബയോട്ടയെ മെച്ചപ്പെടുത്താൻ സഹായിക്കും, ഇത് ദഹനം വർദ്ധിപ്പിക്കുന്നതിനുള്ള മികച്ചൊരു ഭക്ഷണമാണ്.

അഞ്ച്...

ഒമേഗ-3 ഫാറ്റി ആസിഡിന്റെ സമ്പന്ന സ്രോതസ്സായ വാൾനട്ട് ഹൃദയാരോഗ്യത്തിനും മികച്ചതാണെന്ന് പഠന റിപ്പോർട്ട് പറയുന്നു. നട്‌സുകൾ പ്രത്യേകിച്ച് വാൾനട്ട് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കുറയ്ക്കുമെന്ന് മുൻപ് നടന്ന ചില പഠനങ്ങളും കണ്ടെത്തിയിരുന്നു.

സസ്യാഹാരികളുടെ ശ്രദ്ധയ്ക്ക്: പ്രോട്ടീൻ ലഭിക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ
 

click me!