വാള്‍നട്ട് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനൊപ്പം നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഒമേഗ-3, എഎൽഎ (ആൽഫ-ലിനോലെനിക് ആസിഡ്) എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് വാൾനട്ട്. അത് കൊണ്ട് തന്നെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും.
ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട നട്സുകളിലൊന്നാണ് വാൾനട്ട്. ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും മറ്റ് നിരവധി അവശ്യ പോഷകങ്ങളുടെയും ഉറവിടമാണ് വാൾനട്ട്. പ്രോട്ടീൻ, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങി നിരവധി വിറ്റാമിനുകളും ധാതുക്കളാലും സമ്പന്നാണ് നട്സ്.
എലജിക് ആസിഡ്, കാറ്റെച്ചിനുകൾ, ഫ്ലേവനോയ്ഡുകൾ, ഫൈറ്റോസ്റ്റെറോളുകൾ, മെലറ്റോണിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളുടെ ഗുണവും വാൾനട്ടിൽ അടങ്ങിയിട്ടുണ്ട്. വാൾനട്ട് കുതിർത്ത് കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.
undefined
വാൾനട്‌സിൽ വൈറ്റമിൻ ഇ, ഫ്‌ളേവനോയ്ഡ്‌സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം നൽകുന്ന ഒന്നു കൂടിയാണ് വാൾനട്‌സ്. വാൾനട്ടിലെ പോളിസാച്വറേറ്റഡ് ഫാറ്റി ആസിഡ് കൊളസ്‌ട്രോൾ കുറയ്ക്കും. കൊളസ്‌ട്രോൾ ശരീരത്തിലെയും വയറ്റിലേയും കൊഴുപ്പു കാരണമാകുന്ന ഒന്നാണ്.
വാൾനട്ട് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുന്നതിനൊപ്പം നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിക്കാനും സഹായിക്കും. ഒമേഗ-3, എഎൽഎ (ആൽഫ-ലിനോലെനിക് ആസിഡ്) എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് വാൾനട്ട്. അത് കൊണ്ട് തന്നെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും.
ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും ഹൃദയത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. വാൾനട്ടിൽ ഒമേഗ -3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎൽ (മോശം) കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
തലച്ചോറിന്റെ പ്രവർത്തനത്തിനും വികാസത്തിനും ആവശ്യമായ ഒമേഗ -3 ഫാറ്റി ആസിഡുകൾ വാൾനട്ടിൽ അടങ്ങിയിട്ടുണ്ട്. വാൾനട്ട് കഴിക്കുന്നത് ഓർമ്മശക്തി കൂട്ടുന്നതിനും വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്താനും അൽഷിമേഴ്സ് രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
വാൾനട്ടിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു അവശ്യ പോഷകമാണ്. ഉയർന്ന രക്തസമ്മർദ്ദമുള്ളവർ വാൾനട്ട് കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് പഠനങ്ങൾ കണ്ടെത്തി. വാൾനട്ടിലെ ഒമേഗ -3 ഫാറ്റി ആസിഡുകൾ രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും.
പ്രമേഹമുള്ളവർ പാവയ്ക്ക ജ്യൂസ് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്