ഈ ചൂടുകാലത്ത് ദിവസവും കഴിക്കാം വെള്ളരിക്ക, ഗുണങ്ങള്‍ ഇതൊക്കെയാണ്

By Web Team  |  First Published Apr 16, 2023, 2:33 PM IST

ആരോഗ്യകരമായ നിരവധി പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും ചില സസ്യ സംയുക്തങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. ജലാംശം പ്രോത്സാഹിപ്പിക്കുന്നതിനും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിനുമുള്ള മികച്ച ഭക്ഷണമാണിത്. കാരണം അവയിൽ കലോറി കുറവാണ്. 


ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കൊക്കെ ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ഫൈബർ, വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങി പലവിധ പോഷകങ്ങളാൽ സമ്പന്നമാണ് വെള്ളരിക്ക. 

ആരോഗ്യകരമായ നിരവധി പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും ചില സസ്യ സംയുക്തങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. ജലാംശം പ്രോത്സാഹിപ്പിക്കുന്നതിനും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിനുമുള്ള മികച്ച ഭക്ഷണമാണിത്. കാരണം അവയിൽ കലോറി കുറവാണ്. ഉയർന്ന അളവിൽ വെള്ളത്തിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്.

Latest Videos

undefined

പ്രോട്ടീൻ, ഫൈബർ, വിറ്റാമിനുകൾ സി, കെ, കാർബോഹൈഡ്രേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം, മാംഗനീസ് തുടങ്ങി നിരവധി പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഒരു വെള്ളരിക്കയിൽ 96 ശതമാനവും വെള്ളമാണ്, ഇത് ജലാംശം നിലനിർത്തുന്നതിനുള്ള ഏറ്റവും നല്ല പച്ചക്കറിയാണ്. പതിവായി വെള്ളരിക്ക കഴിക്കുന്നത് നന്നായി ജലാംശം നിലനിർത്താനും ശരീരത്തിൽ ആവശ്യത്തിന് വെള്ളം ഉണ്ടെന്ന് ഉറപ്പാക്കാനും സഹായിക്കും.

നാരുകൾ അഥവാ ഫൈബറിന്റെ നല്ല ഉറവിടമാണ് വെള്ളരിക്ക. ഇതിലെ ഉയർന്ന ജലത്തിന്റെ അളവ് ദഹന ക്രമത്തിന് ഒരു മികച്ച സഹായമാണ്. വെള്ളരിക്കയിൽ അടങ്ങിയിട്ടുള്ള നാരുകൾ ഭക്ഷണം ദഹനനാളത്തിലൂടെ വേഗത്തിൽ കടന്നുപോകാൻ അനുവദിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾ, നെഞ്ചെരിച്ചിൽ, അസിഡിറ്റി, അൾസർ, മലബന്ധം എന്നിവ ഒഴിവാക്കാൻ വെള്ളരിക്ക അടങ്ങിയ ലഘുഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നത് ഏറെ നല്ലതാണ്. 

പ്രമേഹരോഗികൾ വെള്ളരിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. കാരണം, രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ ഇവ സഹായിക്കുന്നു.

ശ്രദ്ധിക്കൂ, 10 കാര്യങ്ങൾ വൃക്കരോ​ഗങ്ങൾക്ക് കാരണമാകും

 

 

click me!