ദിവസവും ഒരു വാഴപ്പഴം കഴിക്കൂ, ​ഗുണങ്ങളറിയാം

By Web TeamFirst Published Aug 5, 2024, 12:59 PM IST
Highlights

പൊട്ടാസ്യം ശരീരത്തെ ആരോഗ്യകരമായ ഹൃദയവും രക്തസമ്മർദ്ദവും നിലനിർത്താൻ സഹായിക്കുന്നു. കൂടാതെ വാഴപ്പഴത്തിൽ സോഡിയം കുറവാണ്. കുറഞ്ഞ സോഡിയവും ഉയർന്ന പൊട്ടാസ്യവും ചേർന്ന് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.

മലയാളികളുടെ പ്രിയപ്പെട്ട പഴങ്ങളിലൊന്നാണ് വാഴപ്പഴം. പുട്ടിനൊപ്പമോ അല്ലെങ്കിൽ ഉച്ച ഭക്ഷണത്തിന്ന ശേഷമോ ഒരു പഴം കഴിക്കുന്നത് പലരുടെയും ശീലമാണ്. ധാതുക്കളും നാരുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നതിനാൽ വാഴപ്പഴം ആരോഗ്യകരമായ പഴമായി കണക്കാക്കപ്പെടുന്നു.

പൊട്ടാസ്യം, മഗ്നീഷ്യം, ചെമ്പ്, വിറ്റാമിൻ ബി 6, വിറ്റാമിൻ സി എന്നിവ വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത്തിന് വാഴപ്പഴം അത്യന്താപേക്ഷിതമാണ്. ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കുന്ന പൊട്ടാസ്യം, ധാതുക്കൾ, ഇലക്‌ട്രോലൈറ്റുകൾ എന്നിവയാൽ സമ്പന്നമാണ് വാഴപ്പഴം. വാഴപ്പഴത്തിൽ ഉയർന്ന പൊട്ടാസ്യവും കുറഞ്ഞ സോഡിയവും അടങ്ങിയിട്ടുണ്ട്. അതിനാൽ, ഉയർന്ന രക്തസമ്മർദ്ദത്തിൽ നിന്ന് ഹൃദയത്തെ സംരക്ഷിക്കാനും ഇത് സഹായിച്ചേക്കാം.

Latest Videos

മറ്റെല്ലാ പഴങ്ങളെയും പോലെ വാഴപ്പഴത്തിൽ ശക്തമായ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. വാഴപ്പഴത്തിലെ ഡോപാമൈൻ, കാറ്റെച്ചിൻസ് എന്നിവ മാനസികാവസ്ഥ വർദ്ധിപ്പിക്കാൻ സഹായിക്കും. വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന സെറോടോണിൻ മാനസികാവസ്ഥയെ നിയന്ത്രിക്കാൻ സഹായിക്കുന്നു. വാഴപ്പഴത്തിൽ അടങ്ങിയിട്ടുള്ള ട്രിപ്‌റ്റോഫാൻ നല്ല ഉറക്കം കിട്ടുന്നതിന് ​ഗുണം ചെയ്യും.

ഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 320-400 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടണ്ട്. പൊട്ടാസ്യം ശരീരത്തെ ആരോഗ്യകരമായ ഹൃദയവും രക്തസമ്മർദ്ദവും നിലനിർത്താൻ സഹായിക്കുന്നു. കൂടാതെ വാഴപ്പഴത്തിൽ സോഡിയം കുറവാണ്. കുറഞ്ഞ സോഡിയവും ഉയർന്ന പൊട്ടാസ്യവും ചേർന്ന് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.

അസ്ഥികളുടെ ആരോഗ്യം കുറയുമ്പോൾ കാണുന്ന അഞ്ച് പ്രാരംഭ ലക്ഷണങ്ങൾ

 

click me!