അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ കുടിക്കാം ഈ ആറ് 'ഗ്രീൻ' ജ്യൂസുകള്‍

By Web Team  |  First Published Jan 5, 2023, 2:37 PM IST

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഒന്നല്ല, ഒരായിരം വഴികള്‍ പരീക്ഷിച്ചു എന്നാണ് പലരും പറയുന്നത്. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വയര്‍ കുറയ്ക്കാന്‍ കുറച്ച് അധികം കഠിനശ്രമം വേണ്ടിവരും.  


ഇന്നത്തെ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് അടിവയറ്റിലെ കൊഴുപ്പ്. വയറിന്‍റെ പല ഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് അഭംഗി മാത്രമല്ല, ആരോഗ്യത്തിനും അപകടകരമാണ്. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. 

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഒന്നല്ല, ഒരായിരം വഴികള്‍ പരീക്ഷിച്ചു എന്നാണ് പലരും പറയുന്നത്. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വയര്‍ കുറയ്ക്കാന്‍ കുറച്ച് അധികം കഠിനശ്രമം വേണ്ടിവരും.  വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. 

Latest Videos

കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങളും എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ  ഭക്ഷണങ്ങളും ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുകയാണ് വേണ്ടത്. അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന ചില 'ഗ്രീൻ' ജ്യൂസുകളെ പരിചയപ്പെടാം...

ഒന്ന്...

പാലക്ക് ചീര ജ്യൂസ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം പോഷകങ്ങൾ അടങ്ങിയ ഒരു ഇലക്കറിയാണ് ചീര. ഇവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇവയില്‍ കലോറി കുറവാണ്. ഇതിലെ ഉയർന്ന അളവിലുള്ള നാരുകൾ നല്ല ദഹനത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും മലബന്ധം തടയുന്നതിനും സഹായിക്കുന്നു. അതിനാല്‍ ഈ മഞ്ഞുകാലത്ത്  ചീര ജ്യൂസ് കുടിക്കുന്നത് ഏറെ നല്ലതാണ്. 

രണ്ട്...

വെള്ളരിക്ക ജ്യൂസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  വെള്ളവും ഫൈബറും അടങ്ങിയ വെള്ളരിക്ക കലോറി വളരെ കുറഞ്ഞ പച്ചക്കറിയാണ്. അതിനാല്‍ വെള്ളരിക്ക ജ്യൂസായി കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.  

മൂന്ന്...

കിവി ജ്യൂസ് ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കലോറി വളരെ കുറവും വിറ്റാമിന്‍ സി ധാരാളം അടങ്ങിയതുമായ കിവി കൊഴുപ്പിനെ പുറംതള്ളാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

നാല്...

കോളിഫ്‌ളവര്‍ ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കലോറിയും കാര്‍ബോയും കുറഞ്ഞ കോളിഫ്‌ളവര്‍ ശരീരത്തിലെ കൊഴുപ്പ് അകറ്റാന്‍  സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇവ സഹായിക്കും. 

അഞ്ച്...

ബ്രൊക്കോളി ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം ബ്രൊക്കോളിയില്‍ 34 കലോറിയാണ് അടങ്ങിയിരിക്കുന്നത്. ഫൈബറിനാല്‍ സമ്പന്നമായ പച്ചക്കറി കൂടിയാണ് ബ്രൊക്കോളി. 

ആറ്...

കാബേജ് ജ്യൂസ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയർന്ന നാരുകളുള്ള പച്ചക്കറികൾ നമ്മുടെ ശരീരത്തിൽ വെള്ളം ആഗിരണം ചെയ്യുന്നു. ഇത്  കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നുകയും മറ്റ് ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുകയും ചെയ്യുന്നു. അതിനാല്‍ ഫൈബര്‍ അടങ്ങിയ കാബേജ് ജ്യൂസ് കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

Also Read: തണുപ്പുകാലത്ത് വ്യായാമം ചെയ്യാന്‍ മടിയാണോ? വണ്ണം കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍...

click me!