ദാഹം അകറ്റാനും പ്രതിരോധശേഷി കൂട്ടാനും മുന്തിരി- നാരങ്ങാ വെള്ളം; ഈസി റെസിപ്പി

By Web Team  |  First Published May 18, 2024, 10:33 AM IST

ചൂടത്തു കുടിക്കാൻ പറ്റിയ മുന്തിരി നാരങ്ങ വെള്ളം തയ്യാറാക്കിയാലോ? വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്.
 


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Latest Videos

undefined

 

ദാഹം അകറ്റാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്ന മുന്തിരി- നാരങ്ങാ വെള്ളം തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

കഴുകി വൃത്തിയാക്കിയ മുന്തിരി (കറുത്ത) -1 കപ്പ്‌
ഇഞ്ചി - ഒരു ചെറിയ കഷ്ണം 
പഞ്ചസാര -  ആവശ്യത്തിന് 
നാരങ്ങാ നീര് - 2 ടേബിൾ സ്പൂൺ 
ഐസ് ക്യൂബസ് - ആവശ്യത്തിന് 
വെള്ളം - 2 ഗ്ലാസ്‌ 
കസ് കസ് കുതിർത്തത് - 3 ടേബിൾ സ്പൂൺ 

തയ്യാറാക്കുന്ന വിധം 

ഒരു മിക്സിയുടെ ജാറിലേയ്ക്ക് മുന്തിരിയും, ഇഞ്ചിയും, നാരങ്ങാ നീരും, 2 ഗ്ലാസ്‌ വെള്ളവും, പഞ്ചസാരയും, കുറച്ചു ഐസ് ക്യൂബസ് കൂടി ഇട്ടു നന്നായി അടിച്ചെടുക്കുക. ഈ അടിച്ചെടുത്ത ജ്യൂസ്‌ ഒരു അരിപ്പ വെച്ച് അരിച്ചതിന് ശേഷം അതിലേയ്ക്കു കുറച്ചു  കസ് കസ്‌ കുതിർത്തതും ചേർത്താല്‍ സംഭവം റെഡി.  തണുപ്പോടെ തന്നെ ഇത് കുടിക്കാം. 

youtubevideo

Also read: പഞ്ചസാരയുടെ അളവ് കുറയ്ക്കണമെന്ന് ഐസിഎംആർ; ഡയറ്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

click me!