കടയില്‍ നിന്ന് വാങ്ങിയ ചിക്കന്‍ ഫ്രൈസില്‍ നിന്ന് കിട്ടിയത് എന്താണെന്ന് കണ്ടോ?

By Web Team  |  First Published Jul 21, 2022, 9:21 PM IST

ശുചിത്വമില്ലാത്ത സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യാറുണ്ടെന്ന് കാണിക്കുന്ന വാര്‍ത്തകളും വീഡിയോകളുമെല്ലാം നമ്മെ വളരെയധികം ബാധിക്കാറുമുണ്ട്. ഇത്തരമൊരു വാര്‍ത്തയാണിപ്പോള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. 


ഭക്ഷണം പാകം ചെയ്യുന്ന ഇടങ്ങള്‍ വൃത്തിയായി ഇരിക്കേണ്ടതുണ്ട് ( Food Hygiene) . അല്ലാത്തപക്ഷം അത് അവിടെ വച്ച് പാകം ചെയ്യുന്ന വിഭവങ്ങളിലെല്ലാം പ്രതിഫലിച്ചേക്കാം. പ്രത്യേകിച്ച് പുറത്തുനിന്ന് വാങ്ങിക്കുന്ന ഭക്ഷണങ്ങളെ ചൊല്ലിയാണ്  ( Hotel Food ) നമുക്ക് ഇത്തരത്തിലുള്ള ആശങ്കകളെല്ലാമുള്ളത്. 

ശുചിത്വമില്ലാത്ത സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യാറുണ്ടെന്ന് ( Food Hygiene) കാണിക്കുന്ന വാര്‍ത്തകളും വീഡിയോകളുമെല്ലാം നമ്മെ വളരെയധികം ബാധിക്കാറുമുണ്ട്. ഇത്തരമൊരു വാര്‍ത്തയാണിപ്പോള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. 

Latest Videos

undefined

യുഎസിലെ മിസിസിപ്പിയില്‍ ഒരാഴ്ച മുമ്പ് നടന്ന സംഭവം ഇപ്പോഴാണ് മിക്ക മാധ്യമങ്ങളിലും ഇടം നേടിയത്. 'ന്യൂയോര്‍ക്ക് പോസ്റ്റ്' ആണ് സംഭവത്തിന്‍റെ വിശദാംശങ്ങള്‍ ചിത്രങ്ങള്‍ സഹിതം പങ്കുവച്ചത്. ബര്‍ഗര്‍ കിംഗ് എന്ന വലിയ ഭക്ഷ്യശൃംഖലയുടെ ( Hotel Food ) ബ്രാഞ്ചില്‍ നിന്ന് വാങ്ങിയ ചിക്കൻ ഫ്രൈസില്‍ നിന്ന് ഒരമ്മയ്ക്കും മകള്‍ക്കും പാതി വലിച്ച നിലയിലുള്ള സിഗരറ്റ് കിട്ടിയെന്നതാണ് വാര്‍ത്ത. 

ഭക്ഷണം പകുതി കഴിച്ചുകഴിഞ്ഞപ്പോഴാണ് ഇവര്‍ ഇക്കാര്യമറിഞ്ഞത്. തുടര്‍ന്ന് സംഭവം ഇവര്‍ പരാതിയായി ഉന്നയിക്കുകയായിരുന്നു. 'ന്യൂയോര്‍ക്ക് പോസ്റ്റ്' റിപ്പോര്‍ട്ട് പ്രകാരം ജെന്‍ ഹോളിഫീല്‍ഡ് എന്ന സ്ത്രീയും ഇവരുടെ പതിനാലുകാരിയായ മകളും ചിക്കൻ ഫ്രൈസ് പാര്‍സലായി വാങ്ങിയ ശേഷം വാഹനത്തിലിരുന്ന് കഴിക്കുകയായിരുന്നു. 

കഴിച്ചുകൊണ്ടിരിക്കെ തന്നെ മകള്‍ സംശയം പങ്കുവച്ചിരുന്നതായി ഇവര്‍ പറയുന്നു. സിഗരറ്റിന്‍റെ ഗന്ധം അനുഭവപ്പെടുന്നു എന്ന് കൃത്യമായി മകള്‍ പറഞ്ഞുവത്രേ. എന്നാലിത് മകളുടെ തോന്നലായിരിക്കുമെന്നാണ് താൻ കരുതിയതെന്നും ഇവര്‍ പറയുന്നു. എന്നാല്‍ കഴിച്ച് പകുതി ആയപ്പോഴേക്ക് മകള്‍ക്ക് തന്നെ പാതി വലിച്ച നിലയിലുള്ള സിഗരറ്റ് ലഭിച്ചു. 

വലിയ രീതിയിലുള്ള മാനസികപ്രയാസമാണ് സംഭവം തങ്ങളിലുണ്ടാക്കിയതെന്ന് ജെൻ പറയുന്നു. പരാതി അറിയിച്ചപ്പോള്‍ ഭക്ഷണത്തിന്‍റെ പണം റീഫണ്ട് ചെയ്യാമെന്ന് റെസ്റ്റോറന്‍റ് അറിയിച്ചെങ്കിലും അത് തൃപ്തികരമായ പ്രതികരണമല്ലാതിരുന്നതിനാല്‍ ഇവര്‍ പണം കൈപ്പറ്റാനായി പോയില്ല. 

ഒരുപക്ഷേ ഭക്ഷണമുണ്ടാക്കിയ ആളുടെ കയ്യില്‍ നിന്നോ അടുക്കളയില്‍ അപ്പോഴുണ്ടായിരുന്ന മറ്റാരുടെയെങ്കിലും കയ്യില്‍ നിന്ന് അബദ്ധത്തില്‍ വീണതാകാം ഈ സിഗരറ്റ്- അല്ലെങ്കില്‍ അവര്‍ ബോധപൂര്‍വം വച്ചതാകാം. എങ്ങനെയാണെങ്കിലും അടുക്കളയില്‍ സിഗരറ്റ് വലിക്കുക എന്നത് നല്ല ശീലമല്ലല്ലോ എന്നാണ് ജെൻ ചോദിക്കുന്നത്. എന്തായാലും സംഭവം വലിയ രീതിയില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്. 

Also Read:- ഓണ്‍ലൈനായി വാങ്ങിയ കാപ്പിയില്‍ നിന്ന് യുവാവിന് കിട്ടിയത് കണ്ടോ?

click me!