കൊളസ്ട്രോള്‍ കൂടുതലാണോ? ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പാനീയം...

By Web Team  |  First Published Feb 16, 2024, 7:08 PM IST

ഹൃദ്രോഗ സാധ്യത കുറയ്ക്കണമെങ്കിൽ കൊളസ്‌ട്രോളിന്‍റെ അളവ് നിയന്ത്രിക്കേണ്ടത് ഏറെ പ്രധാനമാണ്. ഭക്ഷണ രീതിയില്‍ നല്ലതു പോലെ ശ്രദ്ധിച്ചാല്‍ കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ കഴിയും. ഒപ്പം പതിവായി വ്യായാമവും ചെയ്യേണ്ടത് പ്രധാനമാണ്. 


ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ അടിയുന്നത് പല തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാം. പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിന് ഇതൊരു ഭീഷണിയാകും. ഹൃദ്രോഗ സാധ്യത കുറയ്ക്കണമെങ്കിൽ കൊളസ്‌ട്രോളിന്‍റെ അളവ് നിയന്ത്രിക്കേണ്ടത് ഏറെ പ്രധാനമാണ്. ഭക്ഷണ രീതിയില്‍ നല്ലതു പോലെ ശ്രദ്ധിച്ചാല്‍ കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ കഴിയും. ഒപ്പം പതിവായി വ്യായാമവും ചെയ്യേണ്ടത് പ്രധാനമാണ്. 

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ജിഞ്ചര്‍ ലെമണ്‍ ടീ. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഇഞ്ചി. ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചിയില്‍ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇവയൊടൊപ്പം നാരങ്ങ ചേരുമ്പോള്‍ ചീത്ത കൊളസ്ട്രൊളിനെ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കൂടാതെ ജിഞ്ചര്‍ ലെമണ്‍ ടീ കുടിക്കുന്നത് നല്ല കൊളസ്ട്രോളിന്‍റെ അളവ് കൂടാനും സഹായിക്കും. 

Latest Videos

undefined

ഇഞ്ചിക്ക് ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു. നാരങ്ങയില്‍ വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇഞ്ചി-നാരങ്ങ ചായ കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. കൂടാതെ ദഹനം മെച്ചപ്പെടുത്താനും ജിഞ്ചര്‍ ലെമണ്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്താം. വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം, ഗ്യാസ്, മലബന്ധം എന്നിവ മാറാനും ഇഞ്ചി- നാരങ്ങ ചായ കുടിക്കുന്നത് നല്ലതാണ്. 

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ ഉയര്‍ന്ന രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയ്ക്കാനും ഇവ സഹായിക്കും. അതിനാല്‍ ഇഞ്ചി- നാരങ്ങ ചായ പതിവായി കുടിക്കുന്നത് പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഗുണം ചെയ്യും. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ദിവസവും ഇഞ്ചി- ചായ കുടിക്കുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്. ഇവ മെറ്റബോളിസം വർധിപ്പിക്കാനും കലോറി എരിച്ചുകളയാനും വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: നിങ്ങൾ വെജിറ്റേറിയൻ ആണോ? ഈ വിറ്റാമിന്‍റെ കുറവിനെ നിസാരമായി കാണേണ്ട...

youtubevideo

click me!