പ്രമേഹ രോഗികള്‍ക്ക് കുടിക്കാം ഈ സ്പെഷ്യല്‍ ചായ!

By Web Team  |  First Published Jan 25, 2021, 12:29 PM IST

പ്രമേഹ രോഗികൾക്ക് ഏറ്റവും സംശയമുള്ളത് ഭക്ഷണകാര്യത്തിലാണ്. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി കൊണ്ടുള്ള ചായ.


തെറ്റായ ഭക്ഷണ രീതിയും വ്യായാമമില്ലായ്‌മയും എല്ലാം മൂലം ഉണ്ടാകുന്ന ഒരു ജീവിതശൈലീരോഗമാണ് ടൈപ്പ് 2 പ്രമേഹം. ജീവിതശൈലിയിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തുക വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സാധിക്കും. 

പ്രമേഹ രോഗികൾക്ക് ഏറ്റവും സംശയമുള്ളത് ഭക്ഷണകാര്യത്തിലാണ്. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി കൊണ്ടുള്ള ചായ. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് വെളുത്തുള്ളി. മിക്ക കറികളിലും നമ്മള്‍ വെളുത്തുള്ളി ചേര്‍ക്കുന്നതിന് പിന്നിലെ രഹസ്യവും ഇതുതന്നെയാണ്. അതുപോലെ തന്നെയാണ് വെളുത്തുള്ളിച്ചായയുടെ കാര്യവും. വെളുത്തുള്ളിയുടെ എല്ലാ ഗുണങ്ങളും ലഭ്യമാക്കാന്‍ ഈ ചായ കുടിക്കാം. 

Latest Videos

ഇതിനായി മൂന്നോ നാലോ അല്ലി വെളുത്തുള്ളി അരിഞ്ഞ ശേഷം മൂന്ന് കപ്പ് വെള്ളത്തിലേയ്ക്ക് ചേര്‍ക്കാം. തുടര്‍ന്ന് തിളയ്ക്കുമ്പോള്‍ അല്‍പം തേയില ചേര്‍ത്ത് വാങ്ങിവയ്ക്കാം. പഞ്ചസാര ചേര്‍ക്കുന്നതിന് പകരം ഇതിലേയ്ക്ക് തേന്‍ ചേര്‍ക്കുന്നതാണ് ഉത്തമം. ആവശ്യമെങ്കില്‍ അല്‍പം നാരങ്ങാനീരോ ഇഞ്ചിയോ ഒക്കെ ചേര്‍ക്കുന്നത് രുചി കൂട്ടാന്‍ സഹായിക്കും. 

 

അറിയാം വെളുത്തുള്ളിച്ചായയുടെ ഗുണങ്ങള്‍...

1. തുടക്കത്തില്‍ പറഞ്ഞ പോലെ, രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ വെളുത്തുള്ളിച്ചായ സഹായിക്കും. ഇതിനാല്‍ പ്രമേഹരോഗികള്‍ക്ക് ഇത് ദിവസവും കുടിക്കാം. 

2. ആന്‍റി ബാക്ടീരിയല്‍, ആന്‍റി വൈറല്‍ ഗുണങ്ങളുള്ളതാണ് വെളുത്തുള്ളി. അതിനാല്‍ ബാക്ടീരിയകളോടും വൈറസിനോടും മറ്റ് രോഗാണുക്കളോടുമെല്ലാം പ്രതിരോധം തീര്‍ക്കാന്‍ വെളുത്തുള്ളിച്ചായ സഹായിക്കും. കൂടാതെ വിറ്റാമിന്‍ സി അടങ്ങിയ വെളുത്തുള്ളി പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 

3. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും  വെളുത്തുള്ളിച്ചായ സഹായിക്കും. 

4. ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും വെളുത്തുള്ളിച്ചായ ദിവസവും കുടിക്കുന്നത് നല്ലതാണ്. 

Also Read: പ്രമേഹ രോഗികള്‍ക്ക് പേരയ്ക്ക കഴിക്കാമോ?

click me!