കിടിലൻ രുചിയിൽ ഹെല്‍ത്തി വെളുത്തുള്ളി ചമ്മന്തി; റെസിപ്പി

By Web Team  |  First Published Aug 25, 2024, 12:10 PM IST

വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. അത്തരത്തില്‍ വെളുത്തുള്ളി കൊണ്ട് കിടിലന്‍ ചമ്മന്തി തയ്യാറാക്കിയാലോ? പ്രഭ തയ്യാറാക്കിയ പാചകക്കുറിപ്പ്. 


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Latest Videos

 

നാം പാചകത്തില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യജ്ഞനമാണ് വെളുത്തുള്ളി. വിറ്റാമിന്‍ സി, കെ, പൊട്ടാസ്യം ഫോളേറ്റ്, സെലീനിയം, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍  ഉള്‍പ്പെടെയുള്ള നിരവധി ആന്‍റി ഓക്‌സിഡന്‍റുകളും നാരുകളും വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. അത്തരത്തില്‍ വെളുത്തുള്ളി കൊണ്ട് കിടിലന്‍ ചമ്മന്തി തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

വെളുത്തുള്ളി - 15 അല്ലി 
ചുവന്ന ഉള്ളി - 5 എണ്ണം 
ചുവന്ന മുളക് - 4 എണ്ണം 
പുളി - ചെറിയ നെല്ലിക്ക വലിപ്പത്തില്‍ 
കറിവേപ്പില - 2 തണ്ട് 
എണ്ണ - 2 സ്പൂൺ 
കടുക് - 1 സ്പൂൺ
ചുവന്ന മുളക് - 2 എണ്ണം 
കറിവേപ്പില - 1 തണ്ട്

തയ്യാറാക്കുന്ന വിധം 

ഒരു പാനിലേയ്ക്ക് ഒരു സ്പൂൺ എണ്ണ ഒഴിച്ച് കൊടുത്തതിനു ശേഷം വെളുത്തുള്ളി നല്ലതു പോലെ വഴറ്റിയെടുക്കണം. ഇനി അതിലേയ്ക്ക് ചെറിയ ഉള്ളിയും പുളിയും ചേർത്ത് നന്നായിട്ട് വഴറ്റിയെടുക്കുക. ഇനി കുറച്ചു കറിവേപ്പിലയും ചുവന്ന മുളകും ഇതിലേയ്ക്ക് ചേർത്ത് മൂപ്പിച്ച് എടുത്തതിനുശേഷം ഇത് മിക്സിയിലേക്കിട്ട് നല്ലതുപോലെ അരച്ചെടുക്കുക. ശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും കറിവേപ്പിലയും താളിച്ചത്തിനു ശേഷം ഇതുകൂടി ഒഴിച്ചുകൊടുത്തു നന്നായിട്ട് മിക്സ് ചെയ്ത് എടുക്കുക. ഇനി നല്ലതു പോലെ എണ്ണ തെളിഞ്ഞു വരുന്നത് വരെ ഇളക്കി കൊടുക്കുക.  ഇതോടെ രുചികരവും ഹെല്‍ത്തിയുമായ വെളുത്തുള്ളി ചമ്മന്തി റെഡി. 

Also read: മാങ്ങ കൊണ്ട് രുചികരമായ ചമ്മന്തി തയ്യാറാക്കാം; റെസിപ്പി

youtubevideo

click me!