വേനല്‍ക്കാലത്ത് തിളക്കവും ആരോഗ്യവുമുള്ള ചര്‍മ്മത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പഴങ്ങള്‍...

By Web Team  |  First Published Apr 19, 2024, 12:20 PM IST

വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും വെള്ളവും അടങ്ങിയ പഴങ്ങളാണ് ഈ വേനല്‍ക്കാലത്ത് കഴിക്കേണ്ടത്. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം...


വേനല്‍ക്കാലത്ത് ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യവും സംരക്ഷിക്കണമെന്നത്. അത്തരത്തില്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി പഴങ്ങള്‍ കഴിക്കുന്നത് ഏറെ നല്ലതാണ്.  വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും വെള്ളവും അടങ്ങിയ പഴങ്ങളാണ് ഈ വേനല്‍ക്കാലത്ത് കഴിക്കേണ്ടത്. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം... 

1. തണ്ണിമത്തൻ

Latest Videos

തണ്ണിമത്തനില്‍ 95% വരെയും ജലാംശം ഉണ്ട്. വിറ്റാമിന്‍ സിയും അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനൊപ്പം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെയും സംരക്ഷിക്കും. 

2. പപ്പായ 

വിറ്റാമിനുകളായ എ, സി, ഇ എന്നിവയാൽ സമൃദ്ധയായ പപ്പായയിൽ 92% വരെ ജലാംശമുണ്ട്. ഇവ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കൂടാതെ പപ്പായയിലെ പപ്പൈന്‍ ദഹനത്തെ എളുപ്പമാക്കാനും മലബന്ധത്തെ തടയാനും സഹായിക്കും. 

3. ഓറഞ്ച്

ഓറഞ്ചിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുക മാത്രമല്ല ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

4. കിവി 

വിറ്റാമിന്‍ സി, ഇ തുടങ്ങിയവ അടങ്ങിയ കിവി കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ചുളിവുകളെ തടയാനും സഹായിക്കും. 

5. ബെറി പഴങ്ങള്‍ 

ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

6. മാമ്പഴം 

വിറ്റാമിനുകളായ എ, സി അടങ്ങിയ മാമ്പഴം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. മാമ്പഴത്തിലെ വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ചര്‍മ്മം തിളങ്ങാന്‍ സഹായിക്കും.

7. മാതളം

മാതളത്തിലെ ആന്‍റി ഓക്സിഡന്‍റുകളും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 

8. പൈനാപ്പിള്‍ 

പൈനാപ്പിളിൽ അടങ്ങിയ വിറ്റാമിൻ സി ചർമ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. കൂടാതെ 'ബ്രോംലൈന്‍' എന്ന ഒരു ഡൈജസ്റ്റീവ് എൻസൈം പൈനാപ്പിളിൽ ഉണ്ട്. ഇത് ദഹനത്തിന് ഏറെ നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: അനീമിയ അഥവാ വിളര്‍ച്ചയെ തടയാന്‍ കഴിക്കാം ഈ ആറ് ഭക്ഷണങ്ങള്‍...

youtubevideo

 

click me!