വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്രതിരോധശക്തി കൂട്ടാനും കണ്ണിന്‍റെ കാഴ്ചയ്ക്കും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിനും ഗുണം ചെയ്യും. വിറ്റാമിന്‍ എ ചില പഴങ്ങളെയും പച്ചക്കറികളെയും പരിചയപ്പെടാം...
നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമായ ഒരു വിറ്റാമിനാണ് വിറ്റാമിന്‍ 'എ'. കാഴ്ച ശക്തി മെച്ചപ്പെടാനും കണ്ണിന്‍റെ ആരോഗ്യത്തിനും പ്രതിരോധശക്തി വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വിറ്റാമിന്‍ എ പ്രധാനമാണ്. അതിനാല്‍ വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്രതിരോധശക്തി കൂട്ടാനും കണ്ണിന്‍റെ കാഴ്ചയ്ക്കും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിനും ഗുണം ചെയ്യും. വിറ്റാമിന്‍ എ ചില പഴങ്ങളെയും പച്ചക്കറികളെയും പരിചയപ്പെടാം...
ഒന്ന്...
undefined
ക്യാരറ്റ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എയുടെ കലവറയാണ് ക്യാരറ്റ്. കാഴ്ചശക്തി കൂട്ടാന്‍ ഇത് ഏറെ പ്രധാനമാണ്. കൂടാതെ രോഗ പ്രതിരോധശേഷി കൂട്ടാനും ഇവ ഗുണം ചെയ്യും.
രണ്ട്...
മധുരക്കിഴങ്ങാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ അടങ്ങിയ മധുരക്കിഴങ്ങും ഡയറ്റില്‍ ഉള്‍പ്പെടുത്താം. കണ്ണിന്‍റെ ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും ഇവ ഗുണം ചെയ്യും.
മൂന്ന്...
മാമ്പഴം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ അടങ്ങിയ ഇവ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
നാല്...
ആപ്രിക്കോട്ടാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബീറ്റാ കരോട്ടിന്‍ ധാരാളം അടങ്ങിയ ഇവ കണ്ണിന്‍റെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും ഗുണം ചെയ്യും.
അഞ്ച്...
പപ്പായ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ അടങ്ങിയ പപ്പായ കഴിക്കുന്നതും ചര്‍മ്മത്തിനും പ്രതിരോധശേഷിക്കും നല്ലതാണ്.
ആറ്...
റെഡ് പെപ്പര്‍ അഥവാ കാപ്സിക്കത്തിലും വിറ്റാമിന്‍ എയും മറ്റും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവും ചര്‍മ്മത്തിനും പ്രതിരോധശേഷിക്കും കണ്ണിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
ഏഴ്...
തണ്ണിമത്തന്‍ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവയും കഴിക്കുന്നത് നല്ലതാണ്.