ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ പതിവായി ഈ പഴങ്ങളും പച്ചക്കറികളും കഴിച്ചാല്‍ മതി...

By Web Team  |  First Published Oct 3, 2023, 10:11 AM IST

ഭക്ഷണരീതിയില്‍ കൃത്യമായ മാറ്റം കൊണ്ടുവന്നാല്‍ കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ കഴിയും. ഒപ്പം പതിവായി വ്യായാമവും ചെയ്യുക. പുകവലി, മദ്യപാനം തുടങ്ങിയവ കുറയ്ക്കുകയും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുകയും ചെയ്യുന്നതും കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും.


ചീത്ത കൊളസ്ട്രോള്‍ ആണ് ഇന്ന് പലരുടെയും വില്ലന്‍. കൊഴുപ്പ് കൂടിയ ഭക്ഷണം, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെയാണ് കൊളസ്ട്രോള്‍ കൂടാന്‍ കാരണം. ഭക്ഷണരീതിയില്‍ കൃത്യമായ മാറ്റം കൊണ്ടുവന്നാല്‍ കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ കഴിയും. ഒപ്പം പതിവായി വ്യായാമവും ചെയ്യുക. പുകവലി, മദ്യപാനം തുടങ്ങിയവ കുറയ്ക്കുകയും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുകയും ചെയ്യുന്നതും കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. 

ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍‌ പതിവായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

Latest Videos

undefined

ഒന്ന്... 

കോളിഫ്ലവര്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കോളിഫ്ലവറിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. കലോറിയും കാര്‍ബോയും കുറഞ്ഞ കോളിഫ്ലവർ ശരീരത്തിലെ കൊഴുപ്പ് അകറ്റാന്‍ സഹായിക്കും. കൂടാതെ കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും അനുയോജ്യമായ പച്ചക്കറിയാണ് ഇവ. 

രണ്ട്...

ചീരയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പച്ചക്കറിയാണ് ചീര. വിറ്റാമിന്‍ ബി, മഗ്നീഷ്യം, വിറ്റാമിന്‍ ഇ എന്നിവയുടെ കലവറയാണ് ചീര. അതിനാല്‍ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

മൂന്ന്...

ക്യാരറ്റ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരുകളും ബീറ്റാ കരോട്ടിനും ധാരാളം അടങ്ങിയ ക്യാരറ്റ് ചീത്ത കൊളസ്‌ട്രോളിനെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യാന്‍ സഹായിക്കും. 

നാല്...

ബീറ്റ്റൂട്ടാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും നാരുകളും ധാരാളമായി അടങ്ങിയിരിക്കുന്ന ഇവയും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

അഞ്ച്... 

ആപ്പിളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ആപ്പിളിൽ കാണപ്പെടുന്ന പോളിഫെനോൾസ് എന്ന സംയുക്തം കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. 

ആറ്... 

ബെറി പഴങ്ങള്‍ ആണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറിപ്പഴങ്ങൾ ഉയര്‍ന്ന കൊളസ്ട്രോൾ നില കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

ഏഴ്...

അവക്കാഡോ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളായ കെ, സി, ബി, എന്നിവയും അടങ്ങിയതാണ് അവക്കാഡോ  അഥവാ വെണ്ണപ്പഴം.  കൊളസ്ട്രോൾ കുറയ്ക്കാന്‍ ദിവസവും ഒരു അവക്കാഡോ പഴം വെച്ച് കഴിക്കുന്നത് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

എട്ട്...

നാരങ്ങ, ഓറഞ്ച്, മുന്തിരി പോലുള്ള സിട്രസ് പഴങ്ങളെല്ലാം കൊളസ്ട്രോള്‍ തോത് നിയന്ത്രിക്കുന്നവയാണ്. അതിനാല്‍ ഇവയുടെ ജ്യൂസുകളും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍ ഫൈബറും ലിമോനോയ്ഡ് സംയുക്തങ്ങളും രക്തധമനികള്‍ കട്ടിയാകുന്നത് തടഞ്ഞ് എല്‍ഡിഎല്‍ തോത് കുറച്ച് കൊണ്ടു വരുന്നു.

ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: വയറിലെ കൊഴുപ്പിനെ കുറയ്ക്കണോ? കുടിക്കാം ഈ ആറ് പാനീയങ്ങള്‍...

youtubevideo

click me!