'ഫുഡ് ആര്‍ട്ട്' എന്ന ക്യാപ്ഷനോടെ ആണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും.
കൊച്ചു കുട്ടികളെ ഭക്ഷണം കഴിപ്പിക്കാനായി ബുദ്ധിമുട്ടുന്ന അമ്മമാരെ നമ്മുക്ക് അറിയാം. കാക്കയെയും പൂച്ചയെയും കാണിച്ചാണ് പല അമ്മമാരും മക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നത്. കുട്ടികള്‍ക്ക് പൊതുവേ പച്ചക്കറികള്‍ കഴിക്കാന്‍ ആണ് ഏറെ മടി. പോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ളവയാണെങ്കിലും കുട്ടികളും പച്ചക്കറികളും പണ്ടേ അത്ര രസത്തില്‍ അല്ല. ഇപ്പോഴിതാ അത്തരത്തില്‍ മടി കാണിക്കുന്ന കുട്ടികള്‍കളെ ഭക്ഷണത്തോട് ആകര്‍ഷിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മൃഗങ്ങളുടെയും മറ്റ് ചന്തുക്കളുടെയും ആകൃതിയില്‍ പച്ചക്കറികളെ രൂപപ്പെടുത്തിയിരിക്കുകയാണ് ഇവിടെ. തവളയുടെ രൂപത്തില്‍ മാറ്റിയിരിക്കുന്ന വെള്ളരിക്കയെ ആണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. വഴുതനങ്ങയെ കണ്ടാല്‍ എലിയെ പോലെ തന്നെയുണ്ട്. കോളിഫ്ലവറിനെ ഷീപ്പിന്‍റെ രൂപത്തിലേയ്ക്കാണ് മാറ്റിയത്. 'ഫുഡ് ആര്‍ട്ട്' എന്ന ക്യാപ്ഷനോടെ ആണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും.
undefined
പലരും ഈ ഫുഡ് ആര്‍ട്ടിനെ പ്രശംസിച്ചുകൊണ്ടാണ് കമന്‍റുകള്‍ ചെയ്തത്. ഇതു ചെയ്ത കലാകാരന്‍ ആരാണെന്നും, ശരിക്കും കഴിവുള്ള കലാകാരന്‍ ആണെന്നുമൊക്കെ തുടങ്ങി നിരവധി കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ വന്നത്. വഴുതനങ്ങളെ കണ്ടാല്‍ ശരിക്കും എലിയെ പോലെ തന്നെയുണ്ടെന്നും ചിലര്‍ കമന്‍റ് ചെയ്തു. അതേസമയം, ഇതിനെതിരെ വിമര്‍ശനവുമായി മറ്റൊരു വിഭാഗവും രംഗത്തെത്തി. ഭക്ഷണത്തോട് കാണിക്കുന്ന ക്രൂരത, ഭക്ഷണത്തെ അപമാനിക്കുന്നു, ഭക്ഷണത്തെ വെറുപ്പിക്കരുത്, ഭക്ഷണത്തെ ബഹുമാനിക്കാന്‍ പഠിക്കണം തുടങ്ങിയ കമന്‍റുകളാണ് ഇക്കൂട്ടര്‍ പങ്കുവച്ചത്. ഇത്തരം രൂപങ്ങളിലേയ്ക്ക് എത്തിക്കാന്‍ ഉറപ്പായും ഭക്ഷണത്തിന്‍റെ നല്ലൊരു ഭാഗം പാഴാക്കി കാണും എന്നും ചിലര്‍ വിമര്‍ശിച്ചു.
വൈറലായ വീഡിയോ കാണാം...
Food art! 😂 pic.twitter.com/Y9Bes4cvMy
— Figen (@TheFigen_)
Also Read: ഹൃദയാരോഗ്യം മുതല്‍ എല്ലുകളുടെ ആരോഗ്യം വരെ; അറിയാം സോയ മില്‍ക്കിന്‍റെ ഗുണങ്ങള്‍...