Ginger For Weight Loss: വണ്ണം കുറയ്ക്കാൻ ഇഞ്ചി ഇങ്ങനെ കഴിക്കാം...

By Web Team  |  First Published Sep 24, 2022, 11:19 AM IST

പൊണ്ണത്തടി അനുഭവിക്കുന്നവര്‍ക്ക് ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഉത്തമമാര്‍ഗമാണ് ഇഞ്ചിയെന്ന് 2016-ല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 


നമ്മുടെ അടുക്കളയില്‍ എപ്പോഴുമുള്ള ഒന്നാണ് ഇഞ്ചി. നമ്മള്‍ ഇന്ത്യക്കാരുടെ ഒട്ടുമിക്ക കറികളിലും ഇതിനു സ്ഥാനവുമുണ്ട്. വയറിളക്കം, ദഹനപ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന് നമ്മള്‍ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ഒന്നാണ് ഇഞ്ചി. അതുപോലെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും, രക്തത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും,  ഹൃദ്രോഗസാധ്യത കുറയ്ക്കാനുമൊക്കെ ഇഞ്ചി സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

പൊണ്ണത്തടി അനുഭവിക്കുന്നവര്‍ക്ക് ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഉത്തമമാര്‍ഗമാണ് ഇഞ്ചിയെന്ന് 2016-ല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ജിഞ്ചറോൾസ്, ഷോഗോൾസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയപ്രവർത്തനത്തെ വേഗത്തിലാക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. വണ്ണം കുറയ്ക്കാൻ ഇഞ്ചി എങ്ങനെയൊക്കെ ഉപയോഗിക്കാം എന്ന് നോക്കാം...

Latest Videos

undefined

ഒന്ന്...

വണ്ണം കുറയ്ക്കാനായി നാരങ്ങാ നീരിൽ ഇഞ്ചി ചേർത്ത് കഴിക്കാം. നാരങ്ങ നീര് വിശപ്പ് ഒഴിവാക്കാൻ സഹായിക്കും. കൂടാതെ,  പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന അവശ്യ പോഷകമായ വിറ്റാമിൻ സിയും നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്.  ഇഞ്ചി ചായയിലേക്കോ ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളത്തിലേക്കോ രണ്ട് ടീസ്പൂൺ നാരങ്ങാ നീര് ചേർക്കുന്നത് കലോറി ഉപഭോഗം കുറച്ചുകൊണ്ട് തന്നെ കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടാതെ നിലനിർത്തും. ദിവസവും രണ്ടോ മൂന്നോ വട്ടം ഇവ കഴിക്കാം.

രണ്ട്...

ജിഞ്ചര്‍ ജ്യൂസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരങ്ങ, തേന്‍, വെള്ളം അങ്ങനെ എന്തും ചേര്‍ത്തു ഇഞ്ചി ജ്യൂസ് കുടിക്കാം. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ഭാരം കുറയ്ക്കാനും ,പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഈ ജ്യൂസ് സഹായിക്കും. 

മൂന്ന്...

ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ഗ്ലൈസിമിക് പ്രൊപ്പര്‍ട്ടീസ് എന്നിവ ധാരളമുള്ളതാണ് ഇഞ്ചിയും അപ്പിള്‍ സിഡര്‍ വിനഗറും. അതിനാല്‍ ഇവ രണ്ടും ഒരുമിച്ച് ചേർത്ത് കുടിക്കുന്നത് ഭാരം കുറയ്ക്കാൻ ഫലപ്രദമാണ്. ഇഞ്ചി ചായയില്‍ അപ്പിള്‍ സിഡര്‍ വിനഗര്‍ ചേര്‍ത്തും കുടിക്കാം. ചായ തണുപ്പിച്ച ശേഷം മാത്രം അപ്പിള്‍ സിഡര്‍ വിനഗര്‍ ഒഴിക്കാന്‍ ശ്രദ്ധിക്കണം. 

നാല്...

ഗ്രീന്‍ ടീ വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നവ ആണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അതിനാല്‍ ഇഞ്ചി ചായയില്‍ ഗ്രീന്‍ ടീ കൂടി സമം ചേര്‍ത്തു കുടിച്ചാല്‍ ഭാരം കുറയാന്‍ സഹായിക്കും. 

Also Read: വണ്ണം കുറയ്ക്കാന്‍ സഹായിക്കും ഈ പഴങ്ങളും പച്ചക്കറികളും

click me!