നിങ്ങള്‍ ദിവസവും കഴിക്കേണ്ട നാല് തരം മുട്ടകള്‍

By Web Team  |  First Published Apr 3, 2019, 1:50 PM IST

വിവിധ വിറ്റാമിന്‍, ധാതുക്കള്‍, മാംസ്യം എന്നിവയാല്‍ പോഷകസമൃദ്ധമാണ് മുട്ട.



സമീകൃതാഹാരമായാണ് മുട്ട അറിയപ്പെടുന്നത്. വിവിധ വിറ്റാമിന്‍, ധാതുക്കള്‍, മാംസ്യം എന്നിവയാല്‍ പോഷകസമൃദ്ധമാണ് മുട്ട. പൊതുവെ കോഴിമുട്ടയ്‌ക്കാണ് നമ്മുടെ നാട്ടില്‍ ഏറെ ഡിമാന്‍ഡുള്ളത്. എന്നാല്‍ ഏറ്റവും പോഷകസമൃദ്ധമായത് കോഴിമുട്ട അല്ല. ഇവിടെയിതാ, നമ്മള്‍ സ്ഥിരമായി കഴിക്കേണ്ട നാലുതരം മുട്ടയും അവയുടെ ഗുണങ്ങളും നോക്കാം...

ഒന്ന്...

Latest Videos

undefined

സര്‍വ്വസാധാരണമായി ലഭ്യമാകുന്ന ഒന്നാണ് കോഴിമുട്ട. വിവിധ ജീവകങ്ങളും മാംസ്യവും അടങ്ങിയിട്ടുള്ള കോഴിമുട്ട ഏറെ ചെലവ് കുറഞ്ഞ ആഹാരമാണ്. അതുപോലെ ശരീരഭാരം നിയന്ത്രിക്കാനും മുട്ട ഉത്തമമാണ്.

രണ്ട്...

വലുപ്പത്തില്‍ കോഴി മുട്ടയേക്കാള്‍ ചെറുതാണെങ്കിലും പോഷക ഘടകങ്ങളുടെ കാര്യത്തില്‍ കാടമുട്ടയ്‌ക്കാണ് വലുപ്പം കൂടുതല്‍. ശരീരത്തിന് ഏറെ ഗുണകരമാകുന്ന ആന്റി ഓക്‌സിഡന്റുകളും മാംസ്യവും പോഷകങ്ങളും അടങ്ങിയതാണ് കാട മുട്ട. പൊതുവെ കൊളസ്‌ട്രോള്‍ കുറവും കരളിനെ സംരക്ഷിക്കുന്ന പോഷകങ്ങളും കാടമുട്ടയില്‍ അടങ്ങിയിട്ടുണ്ട്.

മൂന്ന്...

ആരോഗ്യത്തിന് ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള മത്സ്യ മുട്ട. ഒമേഗ ത്രീ ഫാറ്റി ആസിഡ് പോലെയുള്ള പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള മത്സ്യ മുട്ട ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ്. നല്ല കൊളസ്‌ട്രോള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതാണ് മത്സ്യ മുട്ട.

നാല്...

കോഴി മുട്ട പോലെ അത്ര സാധാരണമല്ലാത്തതാണ് താറാവ് മുട്ട. എന്നാല്‍ പോഷകഗുണത്തിന്‍റെ കാര്യത്തില്‍ കോഴിമുട്ടയേക്കാള്‍ ഏറെ മുന്നിലാണ് താറാവിന്റെ മുട്ട. മുട്ടയില്‍നിന്ന് സാല്‍മോണല്ല പോലെയുള്ള ബാക്‌ടീരിയ ബാധിക്കുന്ന പ്രശ്‌നം താറാവിന്റെ മുട്ട കഴിക്കുന്നവരില്‍ കുറവായിരിക്കും.


 

click me!