പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന നാല് തരം സ്‌നാക്‌സ്...

By Web Team  |  First Published Mar 11, 2020, 9:26 PM IST

സാധാരണക്കാർ ചെയ്യുന്നത് പോലെ ഇടനേരങ്ങളിൽ എന്തെങ്കിലുമൊക്കെ സ്നാക്സ് കഴിക്കാൻ പ്രമേഹരോഗികൾക്കാവില്ല. ഭക്ഷണത്തിലൂടെ എത്ര ശ്രദ്ധ പുലര്‍ത്തിയാലും അതിന് കൂടിയുള്ളത് സ്‌നാക്‌സിലൂടെ തിരിച്ചടിയാകുമെന്നതാണ് ഭയം. ഇതിന് ആകെ ചെയ്യാവുന്നത് എന്തെന്നാല്‍ ആരോഗ്യകരമായ ഭക്ഷങ്ങളെ സ്‌നാക്ക് ആയി തെരഞ്ഞെടുക്കുകയെന്നതാണ്


പ്രമേഹരോഗികളെ സംബന്ധിച്ച് അവര്‍ നിത്യജീവിതത്തില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഡയറ്റ്. ഒരു നേരത്തെ ഭക്ഷണം കഴിഞ്ഞതിന് ശേഷം അടുത്ത നേരത്തെ ഭക്ഷണത്തിലേക്ക് അധികം സമയമെടുക്കുമ്പോള്‍ സാധാരണഗതിയില്‍ നമ്മള്‍ താല്‍ക്കാലിക ആശ്വാസത്തിനായി എന്തെങ്കിലും സ്‌നാക്കുകളെ ആശ്രയിക്കാറുണ്ട്. എന്നാല്‍ പ്രമേഹമുള്ളവര്‍ക്ക് ഇത്തരത്തില്‍ എളുപ്പത്തില്‍ സ്‌നാക്കുകള്‍ തെരഞ്ഞെടുക്കാന്‍ സാധ്യമല്ല. 

ഭക്ഷണത്തിലൂടെ എത്ര ശ്രദ്ധ പുലര്‍ത്തിയാലും അതിന് കൂടിയുള്ളത് സ്‌നാക്‌സിലൂടെ തിരിച്ചടിയാകുമെന്നതാണ് ഭയം. ഇതിന് ആകെ ചെയ്യാവുന്നത് എന്തെന്നാല്‍ ആരോഗ്യകരമായ ഭക്ഷങ്ങളെ സ്‌നാക്ക് ആയി തെരഞ്ഞെടുക്കുകയെന്നതാണ്. അത്തരത്തില്‍ പ്രമേഹമുള്ളവര്‍ക്ക് ധൈര്യമായി കഴിക്കാവുന്ന നാല് സ്‌നാക്കുകളെ പറ്റിയാണ് പറയുന്നത്. 

Latest Videos

ഒന്ന്...

നല്ലത് പോലെ വേവിച്ച മുട്ട സ്‌നാക് ആയി കഴിക്കാവുന്നതാണ്. പ്രോട്ടീന്‍ സമ്പുഷ്ടമായതിനാല്‍ തന്നെ ആരോഗ്യത്തിനും ഇത് ഗുണമാണ്.

 

 

അതുപോലെ തന്നെ വണ്ണം കൂടുമെന്ന പേടിയും വേണ്ട. 

രണ്ട്..

ബദാം ആണ് പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന മറ്റൊരു സ്‌നാക്ക്. ഇതും ധാരാളം പോഷകങ്ങളാല്‍ സമൃദ്ധമാണ്. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ് ബദാം, അതുകൊണ്ട് തന്നെ പ്രമേഹമുള്ളവര്‍ക്കും നല്ലതെന്ന് ചുരുക്കം.

മൂന്ന്...

ഇടവേളകളില്‍ കഴിക്കാന്‍ എണ്ണയില്‍ പൊരിച്ചതോ, വറുത്തതോ ആയ പലഹാരങ്ങള്‍ തന്നെ വേണമെന്നില്ലല്ലോ. അത് ഒരു ശീലം മാത്രമാണ്. ആ ശീലത്തെ നമുക്ക് തന്നെ മാറ്റാവുന്നതേയുള്ളൂ. അതിന് കൂടി സഹായിക്കുന്ന ഒന്നിനെക്കുറിച്ചാണ് ഇനി പറയുന്നത്. സാധാരണ നമ്മള്‍ കറി വയ്ക്കാനും മറ്റും ഉപയോഗിക്കുന്ന വെള്ളക്കടലയുണ്ടല്ലോ, അത് മാത്രമായി സ്‌നാക്ക് എന്ന നിലയ്ക്ക് കഴിക്കാം. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നു എന്നതിനാല്‍ തന്നെ പ്രമേഹമുള്ളവര്‍ക്ക് ഇത് നല്ലതാണ്. പച്ചക്കറികളോടൊപ്പം സലാഡായും ഇത് കഴിക്കാം. 

നാല്...

ഏത് പ്രായക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സ്‌നാക്ക് ആണ് പോപ്‌കോണ്‍. ഇത് പ്രമേഹരോഗികള്‍ക്കും സധൈര്യം കഴിക്കാവുന്നതാണ്. കലോറി വളരെ കുറവാണ് എന്നതാണ് ഇതിന്റെ മേന്മ. അതുപോലെ തന്നെ ഫൈബര്‍ അടങ്ങിയിരിക്കുന്നു എന്നതും പ്രമേഹമുള്ളവര്‍ക്ക് ഗുണമാകുന്ന ഘടകമാണ്. 

 

 

ഇവയില്‍ ഏത് സ്‌നാക്ക് വേണമെങ്കിലും പ്രമേഹമുള്ളവര്‍ക്ക് തെരഞ്ഞെടുക്കാം. അല്ലെങ്കില്‍ ഇവയൊന്നുമല്ലാത്ത സ്‌നാക്കുകളും ആവാം. എന്നാല്‍ ഏത് തരം ഭക്ഷണവും കഴിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശം തേടാന്‍ മറക്കരുത്. കാരണം ഓരോ രോഗിയുടേയും ആരോഗ്യവസ്ഥകള്‍ ഓരോ തരത്തിലാകാം. അക്കാര്യം എപ്പോഴും മനസിലുണ്ടായിരിക്കണം. 

click me!