അടിവയറ്റിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കാം; വെറും വയറ്റിൽ കുടിക്കാം ഈ നാല് പാനീയങ്ങൾ...

By Web Team  |  First Published Feb 19, 2023, 7:57 AM IST

വയറിലെ കൊഴുപ്പ് അഥവാ വിസറൽ ഫാറ്റ് ആണ് കുറയ്ക്കാന്‍ ഏറെ പ്രയാസം. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം.


ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. വയറിലെ കൊഴുപ്പ് അഥവാ വിസറൽ ഫാറ്റ് ആണ് കുറയ്ക്കാന്‍ ഏറെ പ്രയാസം. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം.

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ വെറും വയറ്റിൽ കുടിക്കേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം...

Latest Videos

ഒന്ന്...

മഞ്ഞളും പുതിനയും ചേര്‍ത്ത ചായ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞളിൽ
പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫൈബറുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മഞ്ഞൾ കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കും. കലോറിയെ കത്തിച്ചു കളയാനും ഇവ സഹായിക്കും. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ പുതിനയിലയും  അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും. ഇതിനായി ആദ്യം ഒരു കപ്പ് വെള്ളം തിളപ്പിക്കുക. തിളച്ചു കഴിയുമ്പോള്‍ ഇതിലേയ്ക്ക് ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞളും കുറച്ച് പുതിനയിലയും ചേര്‍ക്കാം. ശേഷം മൂടി വയ്ക്കാം. 4-5 മിനിറ്റിന് ശേഷം നന്നായി ഇളക്കാം. വേണമെങ്കില്‍ കുറച്ച് തേനും കൂടി ചേര്‍ത്ത് ഇവ കുടിക്കാം.

രണ്ട്...

ചിയ വിത്തുകളും നാരങ്ങ വെള്ളവും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. നാരങ്ങ വെള്ളത്തിൽ കലോറി വളരെ കുറവാണ്. ഈ പാനീയം തയ്യാറാക്കാനായി ആദ്യം ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം എടുത്ത് അതിൽ പകുതി നാരങ്ങ നീര് ചേർക്കുക. സ്വാദിനായി ഒരു സ്പൂൺ തേൻ ചേർക്കാവുന്നതാണ്. ഇതിലേക്ക് അൽപം ചിയ വിത്ത് ചേർക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.

മൂന്ന്...

ഒരു ടേബിൾസ്പൂൺ ജീരകം ഒരു ഗ്ലാസ് വെള്ളത്തിൽ ചേർക്കണം. ശേഷം ഈ വെള്ളം രാത്രി മുഴുവൻ കുതിർക്കാൻ വയ്ക്കുക. രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കുക.

​നാല്...

ഗ്രീന്‍ ടീ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്‌സിഡന്‍റുകളുടെ സമ്പന്നമായ ഉറവിടമാണ് ഗ്രീൻ ടീ. ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കും.  അതിനാല്‍ പതിവായി ഗ്രീൻ ടീ കുടിക്കാം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

click me!