ഈ ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുതേ; കാരണമിതാണ്...

By Web Team  |  First Published Oct 23, 2023, 8:54 AM IST

ഭക്ഷണ കാര്യത്തില്‍ പണ്ടുകാലം മുതല്‍ക്കേ നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന ചില ചിട്ടവട്ടങ്ങളുണ്ട്. ആയുര്‍വേദ്ദം ഉള്‍പ്പടെയുള്ളവ ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുതെന്നാണ് പറയുന്നത്. ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് ചേരുമ്പോള്‍, അത് അനാരോഗ്യകരമായി മാറാം. 


ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാം. ഭക്ഷണ കാര്യത്തില്‍ പണ്ടുകാലം മുതല്‍ക്കേ നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന ചില ചിട്ടവട്ടങ്ങളുണ്ട്. ആയുര്‍വേദ്ദം ഉള്‍പ്പടെയുള്ളവ ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുതെന്നാണ് പറയുന്നത്. ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് ചേരുമ്പോള്‍, അത് അനാരോഗ്യകരമായി മാറാം. അത്തരത്തില്‍ ഒരുമിച്ച് കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

Latest Videos

undefined

പാലും സിട്രസ് പഴങ്ങളും ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. സിട്രസ് പഴങ്ങള്‍ അസിഡിക് ആണ്. അത് പാലില്‍ ചേരുമ്പോള്‍ പാല്‍ പിരിയുന്നു. അതിനാല്‍ പാലും നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങള്‍ ഒരുമിച്ച് വയറ്റിലെത്തുന്നത് ചിലരില്‍ ദഹനപ്രശ്‌നം, വയറിളക്കം, ഛര്‍ദ്ദി, മലബന്ധം, വയര്‍ വീര്‍ത്തിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.

രണ്ട്... 

സ്റ്റാര്‍ച്ച് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഒരുമിച്ച് കഴിക്കുന്നത് ദഹനക്കേടിന് കാരണമാകും. അതിനാല്‍ അത്തരം കോമ്പിനേഷനോട് നോ പറയാം. 

മൂന്ന്... 

പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണവും ഫാറ്റ് ധാരാളം അടങ്ങിയ ഭക്ഷണവും ഒരുമിച്ച് കഴിക്കുന്നതും ദഹനക്കേടിന് കാരണമാകും. അതിനാല്‍ ഇവയും ഒഴിവാക്കാം. 

നാല്... 

സിട്രസ് പഴങ്ങളും കഫൈന്‍ അടങ്ങിയ ഭക്ഷണങ്ങളും ഒരുമിച്ച് കഴിക്കുന്നതും ദഹനം മോശമാക്കാം. 

അഞ്ച്... 

പാലും മത്സ്യവും ഒരുമിച്ച് കഴിക്കുന്നതും ഗുരുതരമായ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. കൂടാതെ പാലും കോഴി ഇറച്ചിയും ഒരുമിച്ച് കഴിക്കരുത് എന്നും പറയാറുണ്ട്.   

ആറ്... 

യോഗര്‍ട്ടിനും മോരിന്‍ വെള്ളത്തിനുമൊപ്പവും നാരങ്ങ ചേര്‍ക്കുന്നതും ശരീരത്തിന് നല്ലതല്ല. അസിഡിറ്റിക്ക് ഇവ കാരണമാകും.

ഏഴ്... 

തൈരും മുട്ടയും ഒരുമിച്ചു കഴിക്കരുത്. ഇവ രണ്ടിലും പ്രോട്ടീന്‍ ധാരാളം ഉള്ളതിനാല്‍ ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകാം. 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: അസിഡിറ്റിയെ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...

youtubevideo

click me!