പാലിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കാറുണ്ടോ? എങ്കില്‍, ഇതൊന്ന് വായിക്കൂ...

By Web Team  |  First Published Jan 27, 2023, 8:34 AM IST

ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് ചേരുമ്പോള്‍, അത് അനാരോഗ്യകരമായി മാറുമെന്നാണ് ആയൂര്‍വേദ്ദം പറയുന്നത്. അത് എത്ര മാത്രം ശരിയാണെന്ന് ഇന്നും ശാസ്ത്രലോകത്ത് ഗവേഷണങ്ങള്‍ നടക്കുന്നതേയുള്ളൂ. എന്തായാലും പാലിനൊപ്പം ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുതെന്നാണ്  ന്യൂട്രീഷ്യനായ ശില്‍പ അറോറ പറയുന്നത്.


ഒരാളുടെ ആരോഗ്യവും അയാള്‍ കഴിക്കുന്ന ഭക്ഷണവും തമ്മില്‍ ബന്ധമുണ്ട്. ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. ഭക്ഷണ കാര്യത്തില്‍ പണ്ടുകാലം മുതല്‍ക്കേ നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന ചിട്ടവട്ടങ്ങളുണ്ട്.  ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുതെന്ന് ആയുര്‍വേദ്ദം ഉള്‍പ്പടെയുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് ചേരുമ്പോള്‍, അത് അനാരോഗ്യകരമായി മാറുമെന്നാണ് ആയൂര്‍വേദ്ദം പറയുന്നത്. അത് എത്ര മാത്രം ശരിയാണെന്ന് ഇന്നും ശാസ്ത്രലോകത്ത് ഗവേഷണങ്ങള്‍ നടക്കുന്നതേയുള്ളൂ. എന്തായാലും പാലിനൊപ്പം ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുതെന്നാണ് ന്യൂട്രീഷ്യനായ ശില്‍പ അറോറ പറയുന്നത്. ശരീരത്തിന് ഏറ്റവും കൂടുതൽ  ഊർജമേകുന്ന പാനീയമാണ് പാല്‍. 100 മില്ലി ലീറ്റർ പശുവിൻ പാലിൽ 87.8 ഗ്രാം വെള്ളമാണ്. 4.8 ഗ്രാം അന്നജം, 3.9 ഗ്രാം കൊഴുപ്പ്, 3.2 ഗ്രാം പ്രൊട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ 120 മില്ലിഗ്രാം കാൽസ്യം, 14 മില്ലിഗ്രാം കൊളസ്ട്രോൾ തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. 100 മില്ലിലീറ്റർ പശുവിൻ പാലിൽ 66 കലോറിയുണ്ട്. ലാക്ടോസ് എന്ന മധുരമാണു പാലിലെ മറ്റൊരു ഘടകം. 

Latest Videos

പാലിനൊപ്പം ഒരുമിച്ച് കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

പാലും പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഒരുമിച്ച് കഴിക്കരുത് എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. കാരണം പാല്‍ തന്നെ ധാരാളം പ്രോട്ടീന്‍ അടങ്ങിയവയാണ്. അതിനൊപ്പം വീണ്ടും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍, അത് ശരീരഭാരം കൂടാന്‍ കാരണമാകുമെന്നും ന്യൂട്രീഷ്യന്മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇവ ദഹന പ്രശ്നങ്ങള്‍ക്കും കാരണമാകാം. 

രണ്ട്... 

പാലും മത്സ്യവും ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് നന്നല്ല എന്നാണ് ആയുര്‍വേദം പറയുന്നത്. പാലും മത്സ്യവും ഒരുമിച്ച് കഴിക്കുന്നത് ഗുരുതരമായ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പണ്ടുക്കാലത്തെ വൈദ്യന്‍മാര്‍ പറയുന്നത്. ഇത് ശരി വയ്ക്കുകയാണ് ന്യൂട്രീഷ്യനായ ശില്‍പ അറോറ. അതുപോലെ തന്നെ പാലും കോഴി ഇറച്ചിയും ഒരുമിച്ച് കഴിക്കരുത് എന്നും പറയാറുണ്ട്. 

മൂന്ന്...

പാലും സിട്രസ് പഴങ്ങളും ഒരുമിച്ച് കഴിക്കുന്നതും അനാരോഗ്യകരമാണെന്നാണ് ആയൂര്‍വേദം പറയുന്നത്. ഇത് ശരിയാണെന്നാണ് ന്യൂട്രീഷ്യനായ ശില്‍പ അറോറയും പറയുന്നത്.  സിട്രസ് പഴങ്ങള്‍ അസിഡിക് ആണാണോ. അത് പാലില്‍ ചേരുമ്പോള്‍ പാല്‍ പിരിയുന്നു. അതിനാല്‍ പാലും നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങള്‍ ഒരുമിച്ച് വയറ്റിലെത്തുന്നത് ചിലരില്‍ ദഹനപ്രശ്‌നം, വയറിളക്കം, അതിസാരം, ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. 

Also Read: ഹൈപ്പോതൈറോയിഡിസം; അറിയാം ഈ ലക്ഷണങ്ങള്‍...

click me!