വണ്ണം കുറയ്ക്കാനായി മിതമായ അളവിൽ മാത്രം കഴിക്കേണ്ട എട്ട് ഭക്ഷണങ്ങള്‍...

By Web Team  |  First Published Jul 5, 2023, 2:05 PM IST

ചില ഭക്ഷണങ്ങൾ പൊതുവെ ആരോഗ്യകരമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, അമിതമായി കഴിച്ചാൽ അവ ശരീരഭാരം വർധിപ്പിക്കും. ഇവ മിതമായ അളവിൽ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കാനും കലോറി കൂടാതിരിക്കാനും.


മാറിയ ജീവിതശൈലിയാണ് അമിത വണ്ണത്തിന് കാരണം. ഇതിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ഭക്ഷണരീതിയാണ്. ഡയറ്റില്‍ നിന്ന് കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതോടൊപ്പം കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്യേണ്ടത്.

ചില ഭക്ഷണങ്ങൾ പൊതുവെ ആരോഗ്യകരമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, അമിതമായി കഴിച്ചാൽ അവ ശരീരഭാരം വർധിപ്പിക്കും. ഇവ മിതമായ അളവിൽ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കാനും കലോറി കൂടാതിരിക്കാനും. അത്തരത്തില്‍ മിതമായ അളവിൽ മാത്രം കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം... 

Latest Videos

undefined

ഒന്ന്...

നട്സും വിത്തുകളും ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ നട്സും വിത്തുകളും മിതമായ അളവില്‍ കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ ഇവ അധികമായി കഴിക്കുന്നത് കലോറി കൂടാന്‍ കാരണമാകും.

രണ്ട്... 

അവക്കാഡോയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  വിറ്റാമിനുകളും മിനറലുകളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയ ഇവ വലിയ അളവില്‍ കഴിച്ചാല്‍ കലോറി കൂടാം. അതിനാല്‍ മിതമായ അളവില്‍ കഴിക്കുന്നതാണ് നല്ലതാണ്. 

മൂന്ന്... 

ഒലീവ് ഓയില്‍ ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഇവ മിതമായ അളവില്‍ കഴിച്ചില്ലെങ്കില്‍ കലോറി കൂട്ടാം. 

നാല്...

ഡാര്‍ക്ക് ചോക്ലേറ്റാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഇവയും മിതമായി അളവില്‍ മാത്രം കഴിക്കുക. കാരണം ഇവയില്‍ പഞ്ചസാരയും കലോറിയും അടങ്ങിയിട്ടുണ്ട്. 

അഞ്ച്...

തൈര് ശരീരത്തിൽ അടിഞ്ഞ് കിടക്കുന്ന  കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. തൈര് അമിതവിശപ്പ് ഇല്ലാതാക്കാൻ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. എന്നാല്‍ പഞ്ചസാര അടങ്ങിയ യോഗര്‍ട്ടുകള്‍ അമിതമായി കഴിക്കുന്നത് വണ്ണം കൂട്ടാം. 

ആറ്...

മുഴുധാന്യങ്ങളാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളും പ്രോട്ടീനുകളും നാരുകളും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനും ദഹനസംബന്ധമായ അസുഖങ്ങൾ കുറയ്ക്കാനും ഇവ സഹായിക്കും. എന്നാല്‍ ഇവയും അമിതമായി കഴിക്കേണ്ട. 

ഏഴ്...

ഡ്രൈഫ്രൂട്ട്സാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ഇവയില്‍ പഞ്ചസാരയും കലോറിയും ഉള്ളതിനാല്‍ മിതമായി കഴിക്കുന്നതാണ് നല്ലത്. 

എട്ട്... 

ഗ്രീന്‍ പീസില്‍ ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇവ വിശപ്പിനെ നിയന്ത്രിക്കുകയും അതുവഴി വണ്ണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ഇവയും അമിതമായി കഴിക്കുന്നത് കലോറി കൂടാന്‍ കാരണമാകും. 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാണ് ഉചിതം.

Also Read: കൊളസ്ട്രോള്‍ കുറയ്ക്കാന്‍ രാവിലെ കുടിക്കാം ഈ ആറ് പാനീയങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!