എന്ത് കഴിച്ചിട്ടും എത്ര കഴിച്ചിട്ടും വണ്ണം കൂടുന്നില്ലെന്ന് പരാതിപ്പെടുന്നവരുണ്ട്. ഇവര്‍ യഥാര്‍ത്ഥത്തില്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ കഴിക്കാത്തത് മൂലമാണ് വണ്ണം കൂടാതിരിക്കുന്നതും. ഇവിടെയിതാ വണ്ണം കൂട്ടാൻ സഹായകമാകുന്ന ചില പഴങ്ങളെയും പച്ചക്കറികളെയും കുറിച്ചാണ് പങ്കുവയ്ക്കുന്നത്.
വണ്ണം കുറയ്ക്കുകയെന്നത് ഏറെ പ്രയാസകരമായ സംഗതിയാണ്. എന്നാല്‍ പലര്‍ക്കും അതുപോലെ തന്നെ പ്രയാസമുള്ള കാര്യമാണ് വണ്ണം കൂട്ടുന്നതും ( Weight Gain ). എന്ത് കഴിച്ചിട്ടും എത്ര കഴിച്ചിട്ടും വണ്ണം കൂടുന്നില്ലെന്ന് പരാതിപ്പെടുന്നവരുണ്ട്. ഇവര്‍ യഥാര്‍ത്ഥത്തില്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ കഴിക്കാത്തത് മൂലമാണ് വണ്ണം കൂടാതിരിക്കുന്നതും.
ഇവിടെയിതാ വണ്ണം കൂട്ടാൻ സഹായകമാകുന്ന ചില പഴങ്ങളെയും പച്ചക്കറികളെയും ( Fruits and Vegetables ) കുറിച്ചാണ് പങ്കുവയ്ക്കുന്നത്. ആദ്യമായി വണ്ണം കൂട്ടാൻ സഹായിക്കുന്ന പഴങ്ങളെ കുറിച്ചറിയാം.
undefined
ഒന്ന്...
നേന്ത്രപ്പഴം പതിവായി കഴിക്കുന്നത് വണ്ണം കൂട്ടാൻ ( Weight Gain )സഹായിക്കും. ഷുഗറിന്‍റെയും ഫൈബറിന്‍റെയും നല്ലൊരു സ്രോതസാണ് നേന്ത്രപ്പഴം.
രണ്ട്...
ഡ്രൈഡ് ഫ്രൂട്ട്സ് അഥവാ പഴങ്ങള്‍ ഉണക്കിയതും വണ്ണം കൂട്ടുന്നതിനായി പതിവായി കഴിക്കാം. ധാരാളം പോഷകങ്ങളും ആരോഗ്യകരമായ കൊഴുപ്പും ഇവയിലടങ്ങിയിട്ടുണ്ട്. നട്ട്സും ഇത്തരത്തില്‍ കഴിക്കാവുന്നതാണ്.
മൂന്ന്...
നാം നിത്യവും കറികളിലേക്കും മറ്റും ചേര്‍ക്കുന്നൊരു ചേരുവയാണ് തേങ്ങ. തേങ്ങയും വണ്ണം കൂട്ടാൻ സഹായിക്കുന്നൊരു ഭക്ഷണസാധനം തന്നെ. കൊഴുപ്പ്, മാംഗനീസ്, സെലീനിയം എന്നിവയാല്‍ സമ്പന്നമാണ് തേങ്ങ. ഇവയെല്ലാം വണ്ണം കൂട്ടാൻ സഹായിക്കുന്നു. ധാരാളം ധാതുക്കളും തേങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഇവയും ആരോഗ്യത്തിന് നല്ലത് തന്നെ.
നാല്...
ഒരുപാട് പേര്‍ക്ക് ഇഷ്ടമുള്ളൊരു പഴമാണ് മാമ്പഴം. മാമ്പഴവും വണ്ണം കൂട്ടാൻ സഹായിക്കുന്നൊരു പഴമാണ്. കാര്‍ബും ഷുഗറും നല്ലരീതിയില്‍ അടങ്ങിയിരിക്കുന്നു എന്നതിനാലാണിത്.
അഞ്ച്...
ഒരുാപട് ആരോഗ്യഗുണങ്ങളുള്ളൊരു പഴമാണ് അവക്കാഡോ. ഇതും വണ്ണം കൂട്ടാൻ സഹായിക്കുന്നതാണ്. കൊഴുപ്പ് വലിയ രീതിയില്‍ അടങ്ങിയിരിക്കുന്നു എന്നതിലാണിത് വണ്ണം കൂട്ടാൻ സഹായകമാകുന്നത്.
പഴങ്ങള്‍ക്കൊപ്പം തന്നെ പച്ചക്കറികളും ( Fruits and Vegetables ) വണ്ണം കൂട്ടാൻ സഹായിക്കാറുണ്ട്. അത്തരത്തിലുള്ള ചില പച്ചക്കറികളെ കുറിച്ച് കൂടിയറിയാം.
ഒന്ന്...
മിക്ക വീടുകളിലും നിത്യമായി ഉപയോഗിക്കാറുള്ളൊരു പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് പതിവായി കഴിക്കുന്നത് വണ്ണം കൂട്ടാൻ സഹായിക്കും. മാഷ്ഡ് പൊട്ടാറ്റോസ്, റോസ്റ്റഡ് പൊട്ടാറ്റോസ് എന്നിവയാണ് കഴിക്കുന്നതിന് ഉചിതം.
രണ്ട്...
പതിവായി ഗ്രീന്‍ പീസ് കഴിക്കുന്നതും വണ്ണം കൂട്ടാൻ സഹായിക്കും. കലോറിയിലും പോഷകത്തിന്‍റെ കാര്യത്തിലും മുന്നിലാണ് ഗ്രീന്‍ പീസ് എന്നതിനാലാണിത്. വൈറ്റമിന്‍-സി, കെ, ഫോളേറ്റ് എന്നിവയാലെല്ലാം സമ്പന്നമാണ് ഗ്രീൻ പീസ്. ഇവയെല്ലാം ആരോഗ്യത്തിന് വിവിധ രീതിയില്‍ ഫലപ്രദമാണ്.
മൂന്ന്...
കോണ്‍ അഥവാ ചോളം കഴിക്കുന്നതും വണ്ണം കൂട്ടാൻ സഹായിക്കും. ഉയര്‍ന്ന കലോറിയാണ് ഇതിന് സഹായകമാകുന്നത്. ഒപ്പം തന്നെ മഗ്നീഷ്യം, പൊട്ടാസ്യം, വൈറ്റമിന്‍-ബി എന്നിവയാലും സമ്പന്നമാണ് കോണ്‍.
Also Read:- മിക്ക ദിവസവും കഴിക്കാന്‍ പരിപ്പ് ആണോ?