കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവര്‍ രോഗം. ഫാറ്റി ലിവർ രോഗസാധ്യത കുറയ്ക്കാൻ അത്താഴത്തിൽ ചേർക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...
നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) എന്നത് കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണ്. ഈ അവസ്ഥയെ നിയന്ത്രിക്കുന്നതിലും തടയുന്നതിലും ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നു. ഫാറ്റി ലിവർ രോഗസാധ്യത കുറയ്ക്കാൻ അത്താഴത്തിൽ ചേർക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...
1. ഇലക്കറികൾ
undefined
ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ (പ്രത്യേകിച്ച് വിറ്റാമിൻ സി), മഗ്നീഷ്യം തുടങ്ങിയവയാല്‍ സമ്പന്നമാണ് ചീര പോലെയുള്ള ഇലക്കറികൾ. ഇവ ഓക്സിഡേറ്റീവ് സമ്മർദ്ദവും കരളിലെ വീക്കവും കുറയ്ക്കാനും ഫാറ്റി ലിവർ രോഗസാധ്യത കുറയ്ക്കാനും സഹായിക്കും. അതിനാല്‍ രാത്രി അത്താഴത്തിന് ഇലക്കറികള്‍ ഉള്‍പ്പെടുത്താം.
2. ഒലീവ് ഓയിൽ
മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാലും ഒലൂറോപെയിൻ പോലുള്ള ശക്തമായ ആൻ്റിഓക്‌സിഡൻ്റുകളാലും സമ്പുഷ്ടമാണ് ഒലീവ് ഓയിൽ. കരളിലെ വീക്കം കുറയ്ക്കാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.
3. ബെറി പഴങ്ങള്‍
ബ്ലൂബെറി, സ്‌ട്രോബെറി, റാസ്‌ബെറി തുടങ്ങിയ ബെറി പഴങ്ങളില്‍ വിറ്റാമിന്‍ സിയും മറ്റ് ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. ഇവ കരൾ വീക്കവും ഓക്‌സിഡേറ്റീവ് സ്‌ട്രെസും കുറയ്ക്കാൻ സഹായിക്കും.
4. ഗ്രീന്‍ ടീ
ഗ്രീൻ ടീയിൽ കാറ്റെച്ചിൻസ് എന്നറിയപ്പെടുന്ന ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കരളിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും കരളിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നതിനും കരൾ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. അതിനാല്‍ അത്താഴത്തിന് ഒരു ഗ്ലാസ് ഗ്രീന്‍ ടീ കുടിക്കുന്നത് നല്ലതാണ്.
5. മഞ്ഞള്‍
മഞ്ഞളിലെ കുർക്കുമിന് ശക്തമായ ആന്‍റി ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുണ്ട്. ഇത് കരളിലെ കൊഴുപ്പ്, വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കും.
6. മുഴുധാന്യങ്ങള്‍
ഓട്‌സ്, ബ്രൗൺ റൈസ് തുടങ്ങിയ മുഴുധാന്യങ്ങളില്‍ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ഇവയ്ക്ക് കഴിയും.
7. വെളുത്തുള്ളി
വെളുത്തുള്ളിയിൽ അലിസിൻ, സെലിനിയം തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
8. അവക്കാഡോ
അവക്കാഡോയില്‍ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, നാരുകൾ, ഗ്ലൂട്ടത്തയോൺ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇതും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
9. നട്സും സീഡുകളും
ബദാം, വാള്‍നട്സ്, ഫ്ളാക്സ് സീഡുകൾ, ചിയ വിത്തുകൾ എന്നിവ ആരോഗ്യകരമായ കൊഴുപ്പുകളുടെയും നാരുകളുടെയും ആൻ്റിഓക്‌സിഡൻ്റുകളുടെയും മികച്ച ഉറവിടങ്ങളാണ്. കരൾ എൻസൈമിൻ്റെ അളവ് കുറയ്ക്കാനും വീക്കം കുറയ്ക്കാനും ഇവ സഹായിക്കും.
10. ഫാറ്റി ഫിഷ്
സാൽമൺ, അയല, മത്തി തുടങ്ങി ഫാറ്റി ഫിഷില്‍ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് കരളിലെ കൊഴുപ്പിൻ്റെ അളവും വീക്കവും കുറയ്ക്കാൻ സഹായിക്കും. ഒമേഗ -3 ഫാറ്റി ആസിഡുകൾ ഹൃദയാരോഗ്യത്തിനും നല്ലതാണ്.
Also read: മുട്ട കഴിച്ചാല്‍ ശരിക്കും കൊളസ്ട്രോൾ കൂടുമോ? നിങ്ങള്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ടത്...