മഞ്ഞുകാലത്ത് ചർമ്മം വരണ്ടതാകാന്‍ സാധ്യത ഏറെയാണ്. ഈ കാലാവസ്ഥയില്‍ വെള്ളം കുടിക്കുന്നതിന്‍റെ അളവ് കുറയുന്നത് ചര്‍മ്മത്തെ മോശമായി ബാധിക്കാം.
വരണ്ട ചര്‍മ്മം പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. പ്രത്യേകിച്ച്, മഞ്ഞുകാലത്ത് ചർമ്മം വരണ്ടതാകാന്‍ സാധ്യത ഏറെയാണ്. ഈ കാലാവസ്ഥയില്‍ വെള്ളം കുടിക്കുന്നതിന്‍റെ അളവ് കുറയുന്നത് ചര്‍മ്മത്തെ മോശമായി ബാധിക്കാം. അതിനാല്‍ വെള്ളം ധാരാളം കുടിക്കാം. ചർമ്മത്തെ ഈർപ്പമുള്ളതാക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
അവക്കാഡോ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അവക്കാഡോയിൽ ഒമേഗ 9 ഫാറ്റി ആസിഡ് പോലെയുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും അവക്കാഡോയിലുണ്ട്. ഇവ ചര്‍മ്മത്തെ ഈർപ്പമുള്ളതാക്കാന്‍ സഹായിക്കും. ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്താനും ഇതില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 9 ഫാറ്റി ആസിഡ് സഹായിക്കും.
രണ്ട്...
വെളിച്ചെണ്ണയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെളിച്ചെണ്ണയിലും ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. വെളിച്ചെണ്ണ ചർമ്മത്തെ ഈർപ്പമുള്ളതാക്കാന്‍ സഹായിക്കുന്ന ഒരു പ്രകൃതിദത്ത മോയ്സ്ചറൈസറ് കൂടിയാണ്.
മൂന്ന്...
ഒലീവ് ഓയിലാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയതാണ് ഒലീവ് ഓയില്‍. അതിനാല്‍ ഇവ പാചകത്തില്‍ ഉള്‍പ്പെടുത്തുന്നതും ഡ്രൈ സ്കിന്‍ മാറാനും ചര്‍മ്മാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
നാല്...
വാള്‍നട്സ് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് വിറ്റാമിനുകളും അടങ്ങിയ വാള്‍നട്സ് കഴിക്കുന്നതും ചര്‍മ്മം ഈർപ്പമുള്ളതാക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
അഞ്ച്...
ഓട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബീറ്റാ ഗ്ലൂക്കന്‍സും മറ്റും അടങ്ങിയ ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്‍റെ വരള്‍ച്ച മാറാന്‍ സഹായിക്കും.
ആറ്...
മധുരക്കിഴങ്ങാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബീറ്റാ കരോട്ടിന്‍ അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ വരള്‍ച്ചയെ തടയാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ഏഴ്...
സിട്രസ് പഴങ്ങളായ ഓറഞ്ച്, ഗ്രേപ്ഫ്രൂട്ട് എന്നിവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉൽപാദനത്തിനും ചർമ്മത്തിലെ ഈർപ്പം നിലനിർത്തുന്നതിനും ഗുണം ചെയ്യും.
എട്ട്...
ഇലക്കറികളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ആന്റി ഓക്സിഡന്‍റുകളും അടങ്ങിയ ചീര പോലെയുള്ള ഇലക്കറികളും ചര്‍മ്മത്തിലെ വരള്‍ച്ച അകറ്റാന്‍ സഹായിക്കും.
ഒമ്പത്...
ചിയ വിത്തുകൾ ആണ് ഒമ്പതാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ എന്നിവയാൽ നിറഞ്ഞതാണ് ചിയ വിത്തുകൾ. ഇത് ചർമ്മത്തിലെ ജലാംശം മെച്ചപ്പെടുത്താനും ആരോഗ്യകരമായ തിളക്കം പ്രോത്സാഹിപ്പിക്കാനും സഹായിക്കും.
പത്ത്...
വെള്ളരിക്കയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളരിക്കയില്‍ 96% വെള്ളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ വെള്ളരിക്ക കഴിക്കുന്നതും ചർമ്മത്തിലെ ജലാംശം മെച്ചപ്പെടുത്താന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.