അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ കഴിക്കാം അടുക്കളയില്‍ സ്ഥിരമുള്ള ഈ ഭക്ഷണങ്ങള്‍...

By Web Team  |  First Published Mar 10, 2023, 4:53 PM IST

വയറിലെ കൊഴുപ്പ് അഥവാ വിസറൽ ഫാറ്റ് ആണ് കുറയ്ക്കാന്‍ ഏറെ പ്രയാസം. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം.


ഇന്ന് പല ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് ശരീരത്തിൽ  അടിഞ്ഞു കൂടുന്ന അമിതമായ കൊഴുപ്പ്. വയറിലെ കൊഴുപ്പ് അഥവാ വിസറൽ ഫാറ്റ് ആണ് കുറയ്ക്കാന്‍ ഏറെ പ്രയാസം. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം.

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

Latest Videos

undefined

ഒന്ന്...

പയര്‍ വര്‍ഗങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നമ്മുടെ അടുക്കളകളില്‍ സ്ഥിരമായി കാണപ്പെടുന്ന ഒന്നാണ് പയര്‍ വര്‍ഗങ്ങള്‍. വിറ്റാമിനുകളുടെ കലവറയാണ് പരിപ്പ്. കൂടാതെ പ്രോട്ടീനും ഫൈബറും അടങ്ങിയ ഇവ കഴിക്കുന്നത് വയറിലടിഞ്ഞുകൂടിയ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.

രണ്ട്...

അടുക്കളകളില്‍ സ്ഥിരം കാണുന്ന മറ്റൊന്നാണ് ജീരകം. ജീരകത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഈ നാരുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ചെറുക്കുന്നു.  അതിനായി രാത്രിയില്‍ ജീരകം ഇട്ടുവച്ച വെള്ളം രാവിലെ കുടിക്കുന്നത് നല്ലതാണ്.

മൂന്ന്...

ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍ പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ്. ഒമേഗ 3 ഫാറ്റി ആസിഡ് അടക്കം പ്രോട്ടീനുകളുടെയും മിനറലുകളുടെയും കലവറയാണ് ഈ കുഞ്ഞൻ വിത്ത്. ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളമടങ്ങിയ ഇവ ശരീരത്തിന് ഏറെ നല്ലതാണ്.  ഹൃദയാരോഗ്യത്തിനും ഇവ ഏറെ നല്ലതാണ്. പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ എന്നിവ അടങ്ങിയ ചിയ സീഡ് വെള്ളം ദഹനത്തിനും മികച്ചതാണ്. ഫൈബര്‍ അടങ്ങിയ ഇവ വയര്‍ നിറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. കൂടാതെ വയര്‍ കുറയ്ക്കാനും ഇവ സഹായിക്കും.  ഇതിനായി ആദ്യം വെള്ളത്തില്‍ രണ്ട് ടേബിള്‍സ്പൂണ്‍  ചിയ വിത്തുകള്‍ ചേര്‍ക്കുക. ഇനി ഇതിലേയ്ക്ക് ഏതാനും തുള്ളി നാരങ്ങാ നീര് കൂടി ചേര്‍ത്തിളക്കാം. ശേഷം ഇവ എന്നും രാവിലെ വെറും വയറ്റില്‍ കുടിക്കാം. 

നാല്...

ഉലുവ വെള്ളം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാന്‍ ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണ്. 

അഞ്ച്...

പോഷകങ്ങളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. കലോറി വളരെ കുറഞ്ഞ ക്യാരറ്റില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ക്യാരറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
 

click me!