പനിയുള്ളപ്പോള്‍ ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം. കാരണം പനിയുള്ളപ്പോള്‍ ദഹനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് വളരെ പതുക്കെയായിരിക്കും. അതിനാല്‍ ഈ സമയത്ത് ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്.
മഴയത്തും വെയിലത്തും മഞ്ഞത്തുമൊക്കെ മനുഷ്യനെ പിന്തുടരുന്ന ഒരു സര്‍വ്വസാധാരണ അസുഖമാണ് പനി. എന്നാല്‍ നിസാരമായി കാണാതെ, പനിയുടെ കാരണം കണ്ടെത്തി കൃത്യമായ ചികിത്സ തേടേണ്ടത് പ്രധാനമാണ്. പനിയുള്ളപ്പോള്‍ ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം. കാരണം പനിയുള്ളപ്പോള്‍ ദഹനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് വളരെ പതുക്കെയായിരിക്കും. അതിനാല്‍ ഈ സമയത്ത് ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. പനിയുള്ളപ്പോഴും പനിയിൽ നിന്ന് മുക്തി നേടിയുടനെയും കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
1. എരുവുള്ള ഭക്ഷണങ്ങള്‍
undefined
പനിയുള്ളപ്പോള്‍ എരുവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാം. അതിനാല്‍ ഈ സമയത്ത് എരുവുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക.
2. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍
എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളില്‍ ഫാറ്റ് കൂടുതലായിരിക്കും. ഇവയും പനിയുള്ളപ്പോള്‍ ദഹിക്കാന്‍ സമയമെടുക്കും. അതിനാല്‍ ഇവയും ഒഴിവാക്കുക.
3. സംസ്കരിച്ച ഭക്ഷണങ്ങള്‍
സംസ്കരിച്ച ഭക്ഷണങ്ങളിലും കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും പനിയുള്ളപ്പോള്‍ കഴിക്കുന്നത് ദഹനക്കേടിന് കാരണമാകും.
4. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍
പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് പനിയുള്ളപ്പോള്‍ നല്ലത്. ഇവ ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി കുറയാന്‍ കാരണമാകും.
5. അസിഡിക് ഭക്ഷണങ്ങള്‍
ഓറഞ്ച് പോലുള്ള സിട്രസ് ഫ്രൂട്ട്സ്, തക്കാളി തുടങ്ങിയവയിലൊക്കെ ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ ഇവയും പനിയുള്ളപ്പോള്‍ ദഹനക്കേടിന് കാരണമാകും.
6. പാലുല്‍പന്നങ്ങള്‍
പാലും പാലുല്‍പന്നങ്ങളും പനിയുള്ളപ്പോള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇവയും ദഹിക്കാൻ സമയമെടുക്കും.
7. കോഫി
പനിയുള്ളപ്പോള്‍ അമിതമായി കോഫി കുടിക്കുന്നതും നല്ലതല്ല. കഫീൻ കൂടുതല്‍ ക്ഷീണത്തിന് കാരണമാകും.
8. ഇറച്ചി
കൊഴുപ്പുള്ള ഇറച്ചിയും പനിയുള്ളപ്പോള്‍ ദഹിക്കാന്‍ പ്രയാസമാണ്. അതിനാല്‍ ഇവയും ഈ സമയത്ത് ഒഴിവാക്കുക.
9. മദ്യം
പനിയുള്ളപ്പോള്‍ മദ്യപിക്കുന്നത് നിര്‍ജ്ജലീകരണത്തിനും, രോഗ പ്രതിരോധശേഷി കുറയാനും കാരണമാകും.
Also read: പാലിനൊപ്പം ഈ 10 ഭക്ഷണങ്ങള്‍ കഴിക്കരുത്; കാരണം...