എണ്ണമയമുള്ള ചർമ്മത്തിന് ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഏഴ് ഭക്ഷണങ്ങൾ...

By Web Team  |  First Published Mar 21, 2023, 10:03 AM IST

എണ്ണമയമുള്ള ചര്‍മ്മമുള്ളവരില്‍  മുഖകുരു വരാനുളള സാധ്യത ഏറെ കൂടുതലാണ്. എണ്ണമയമുളള ചര്‍മ്മമുളളവര്‍ ആദ്യം ചെയ്യേണ്ടത് ഇടയ്ക്കിടയ്ക്ക് മുഖം വെള്ളം ഉപയോഗിച്ച്  കഴുകുക എന്നതാണ്.


ചിലരുടെ ചര്‍‌മ്മം വരണ്ടതാകാം. ചിലരുടെയാകട്ടെ, എണ്ണമയമുള്ള ചര്‍മ്മവും. എണ്ണമയമുള്ള ചര്‍മ്മം പലരുടെയും ഒരു പ്രധാന പ്രശ്നമാണ്. എണ്ണമയമുള്ള ചര്‍മ്മമുള്ളവരില്‍  മുഖകുരു വരാനുളള സാധ്യത ഏറെ കൂടുതലാണ്. എണ്ണമയമുളള ചര്‍മ്മമുളളവര്‍ ആദ്യം ചെയ്യേണ്ടത് ഇടയ്ക്കിടയ്ക്ക് മുഖം വെള്ളം ഉപയോഗിച്ച്  കഴുകുക എന്നതാണ്. അതുപോലെ എണ്ണമയമുള്ള ചർമ്മമുള്ളവർ ഭക്ഷണ കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കണം. 

എണ്ണമയമുള്ള ചർമ്മത്തിന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം... 

Latest Videos

ഒന്ന്...

കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാണ് എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്ക് നല്ലത്. 

രണ്ട്...

പാലും പാലുല്‍പ്പന്നങ്ങളുമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ ചര്‍മ്മത്തില്‍ കൂടുതല്‍ എണ്ണമയം ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പാലും പാലുല്‍പ്പന്നങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് എണ്ണമയമുള്ള ചർമ്മത്തിന് നല്ലത്. 

മൂന്ന്...

ഉപ്പിന്‍റെ അമിത ഉപയോഗവും എണ്ണമയമുള്ള ചര്‍മ്മത്തെ മോശമായി ബാധിക്കാം. അതിനാല്‍ ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കാം.

നാല്...

കോഫിയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കോഫിയില്‍ അടങ്ങിയിരിക്കുന്ന കഫൈന്‍ ചര്‍മ്മത്തെ മോശമായി ബാധിക്കാനും മുഖക്കുരുവിന്‍റെ സാധ്യത കൂട്ടാനും കാരണമാകും. അതിനാല്‍ ഇവയുടെ ഉപയോഗവും കുറയ്ക്കാം.

അഞ്ച്...

പാസ്ത, ജങ്ക് ഫുഡ്, ജ്യൂസുകള്‍ തുടങ്ങിയവയില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണ്. ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ഇവയൊക്കെ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്. ബേക്കറി ഭക്ഷണങ്ങളിലും പഞ്ചസാരയുടെ അമിത ഉപയോഗം ഉണ്ട്. അതിനാല്‍ ഇത്തരം ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് എണ്ണമയമുള്ള ചര്‍മ്മത്തിന് നല്ലത്. 

ആറ്...

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. 

ഏഴ്...

മദ്യപാനം ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും മോശമായി ബാധിക്കാം. അതിനാല്‍ ഇവയുടെ ഉപയോഗവും കുറയ്ക്കുക. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.  

click me!