കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് ഭക്ഷണങ്ങള്‍...

By Web Team  |  First Published Oct 24, 2023, 8:15 PM IST

വിറ്റാമിൻ സി, എ, ബി, ഇ എന്നിവയും ആന്റിഓക്‌സിഡന്റുകളും അവശ്യ ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ നിങ്ങളുടെ കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മത്തെ സംരക്ഷിക്കാന്‍ കഴിയും.


കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. ഉറക്കമില്ലായ്മ, സ്ട്രെസ്, ദേഷ്യം, കംമ്പ്യൂട്ടർ- ടിവി - മൊബൈൽ ഫോൺ എന്നിവ കൂടുതൽ സമയം ഉപയോഗിക്കുന്നത്, അമിത ജോലി ഭാരം, നിർജ്ജലീകരണം, വിളർച്ച തുടങ്ങിയവയാണ് ഇതിനുള്ള കാരണം. ഇതു കൂടാതെ മോശം ഭക്ഷണക്രമം മൂലവും കൺതടങ്ങളിലെ കറുപ്പ് കാണപ്പെടാം. വിറ്റാമിൻ സി, എ, ബി, ഇ എന്നിവയും ആന്റിഓക്‌സിഡന്റുകളും അവശ്യ ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ നിങ്ങളുടെ കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മത്തെ സംരക്ഷിക്കാന്‍ കഴിയും.

അത്തരത്തില്‍ കണ്‍തടങ്ങളിലെ കറുത്ത പാടുകള്‍ മാറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

Latest Videos

undefined

ഒന്ന്... 

തക്കാളിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രക്തചംക്രമണം വർധിപ്പിച്ച് ചർമ്മത്തെ ആരോഗ്യമുള്ളതാക്കുന്നതിലൂടെ കണ്ണുകൾക്ക് താഴെയുള്ള അതിലോലമായ ചർമ്മത്തെ സംരക്ഷിക്കാൻ തക്കാളി സഹായിക്കുന്നു. തക്കാളിയിൽ ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ലൈക്കോപീൻ, ഇതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

രണ്ട്... 

വെള്ളരിക്കയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളരിക്കയില്‍ ഉയർന്ന ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു. കുക്കുമ്പർ കഴിക്കുന്നത് കൊളാജൻ ഉൽപ്പാദനം വർധിപ്പിക്കാനും ചർമ്മത്തിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കുന്നു. 

മൂന്ന്... 

പപ്പായ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ ധാരാളം അടങ്ങിയ പപ്പായ പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങളെ തടയാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. കണ്ണിന് ചുറ്റുമുള്ള ഇരുണ്ട വൃത്തങ്ങളെ അകറ്റാനും ഇവ സഹായിക്കുന്നു. 

നാല്... 

ചീരയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ രക്തചംക്രമണം വർധിപ്പിച്ച് ചർമ്മത്തിന്‍റെ ഘടന മെച്ചപ്പെടുത്തുന്നു. വിറ്റാമിൻ കെ ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

അഞ്ച്...

ബീറ്റ്റൂട്ടാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന ബീറ്റാലൈൻ എന്ന ആന്‍റി ഓക്സിഡന്‍റ്  കണ്ണിന് ചുറ്റുമുള്ള ഇരുണ്ട വൃത്തങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇതുകൂടാതെ, ബീറ്റ്റൂട്ടിൽ   വിറ്റാമിൻ സി, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. 

ആറ്... 

തണ്ണിമത്തനാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കണ്ണിന്‍റെ ആരോഗ്യത്തെ സഹായിക്കുന്ന ബീറ്റാ കരോട്ടിൻ ഉൾപ്പെടെയുള്ള ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് തണ്ണിമത്തൻ. ഇതിൽ 92% വെള്ളം അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തില്‍ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. വിറ്റാമിൻ ബി 1, ബി 6, സി എന്നിവയും പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്.

ഏഴ്... 

ബ്ലൂബെറിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിന്‍‌ കെ, സി, മറ്റ് ആന്റി ഓക്‌സിഡന്‍റുകള്‍ എന്നിവ ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമാണ്. കണ്ണുകളിലേയ്ക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്താന്‍ ഇവ സഹായിക്കും. അതിലൂടെ ഡാര്‍ക് സര്‍ക്കിള്‍സ് കുറയ്ക്കാം. 

എട്ട്... 

ഓറഞ്ചാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ചിൽ വിറ്റാമിൻ സി, എ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും കൊളാജൻ വർധിപ്പിക്കാനും ചർമ്മത്തിൽ നിന്ന് ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യാനും സഹായിക്കുന്നു. അതിലൂടെ കണ്ണിന് ചുറ്റുമുള്ള അടയാളങ്ങളെ കുറയ്ക്കാം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: മാറിയ കാലാവസ്ഥയില്‍ ആസ്ത്മ രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

youtubevideo

click me!