പാലിനൊപ്പം ഈ 10 ഭക്ഷണങ്ങള്‍ കഴിക്കരുത്; കാരണം...

By Web Team  |  First Published Mar 27, 2024, 8:46 AM IST

കാത്സ്യം, വിറ്റാമിൻ ഡി, പ്രോട്ടീൻ തുടങ്ങിയ അവശ്യപോഷകങ്ങള്‍ അടങ്ങിയിരിക്കുന്ന പാല്‍ ശരീരത്തിന് ഏറ്റവും കൂടുതൽ ഊർജമേകുന്ന പാനീയമാണ്.


നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് പാല്‍. കാത്സ്യം, വിറ്റാമിൻ ഡി, പ്രോട്ടീൻ തുടങ്ങിയ അവശ്യപോഷകങ്ങള്‍ അടങ്ങിയിരിക്കുന്ന പാല്‍ ശരീരത്തിന് ഏറ്റവും കൂടുതൽ  ഊർജമേകുന്ന പാനീയമാണ്. എന്നാല്‍ പാലിനൊപ്പം ചില ഭക്ഷണങ്ങള്‍  കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കും. അത്തരത്തില്‍ പാലിനൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം... 

1. സിട്രസ് പഴങ്ങള്‍

Latest Videos

undefined

പാലും സിട്രസ് പഴങ്ങളും ഒരുമിച്ച് കഴിക്കുന്നത് ചിലരില്‍ ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.  അതിനാല്‍ പാലും നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങള്‍ ഒരുമിച്ച് കഴിക്കരുത്. 

2. എരുവേറിയ ഭക്ഷണങ്ങള്‍ 

പാലിനൊപ്പം എരുവേറിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും അസിഡിറ്റിയും നെഞ്ചെരിച്ചിലും ഉണ്ടാകാം.

3. വാഴപ്പഴം 

പാലും വാഴപ്പഴവും ഒരുമിച്ച് കഴിക്കുന്നതും ദഹിക്കാൻ പ്രയാസം ഉണ്ടാക്കാം. 

4. മത്സ്യം 

പാലും മത്സ്യവും ഒരുമിച്ച് കഴിക്കുന്നതും ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. 

5. എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും പാലിനൊപ്പം കഴിക്കുന്നത് ചിലരില്‍ ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കാം. 

6. സംസ്കരിച്ച ഭക്ഷണങ്ങള്‍

പാലിനൊപ്പം സംസ്കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നതും നല്ലതല്ല. ചിലരില്‍ ഇത് മതി ദഹനക്കേടിന്. 

7. പഞ്ചസാര അധികമടങ്ങിയ ഭക്ഷണങ്ങള്‍

പഞ്ചസാര അധികമടങ്ങിയ ഭക്ഷണങ്ങള്‍ പാലിനൊപ്പം കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. 

8. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

പാലും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും ഒരുമിച്ച് കഴിക്കരുത്. കാരണം പാല്‍ തന്നെ ധാരാളം പ്രോട്ടീന്‍ അടങ്ങിയവയാണ്. അതിനൊപ്പം വീണ്ടും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍, അത് ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും. 

9. സോഡ

സോഡ പോലുള്ള കാർബണേറ്റഡ് പാനീയങ്ങളും പാലിനൊപ്പം വയറിനുള്ളില്‍ എത്തുന്നത് ദഹനത്തെ  തടസപ്പെടുത്തും. 

10. മദ്യം

പാലിനൊപ്പം മദ്യം കഴിക്കുന്നതും ഒഴിവാക്കുന്നതാണ് ദഹനം മെച്ചപ്പെടുത്താന്‍ നല്ലത്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ദഹനക്കേടിനെ തടയാൻ ഭക്ഷണത്തിന് ശേഷം ചെയ്യാൻ പാടില്ലാത്ത മൂന്ന് കാര്യങ്ങള്‍...

youtubevideo

click me!