Health Tips: വേനല്‍ ചൂടില്‍ ശരീരം തണുപ്പിക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍...

By Web Team  |  First Published Feb 26, 2024, 7:55 AM IST

വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം ഉള്‍പ്പെടെ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. ചൂടില്‍ നിന്ന് ആശ്വാസം തേടാനായും ശരീരത്തെ തണുപ്പിക്കാനും ഒപ്പം ആരോഗ്യം സംരക്ഷിക്കാനും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 


അസഹനീയമായ ചൂടില്‍ വെന്തുരുകുകയാണ് കേരളം. ഈ പൊള്ളുന്ന വെയിലത്ത് പലരും ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുന്നില്ല. വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം ഉള്‍പ്പെടെ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. ചൂടില്‍ നിന്ന് ആശ്വാസം തേടാനായും ശരീരത്തെ തണുപ്പിക്കാനും ഒപ്പം ആരോഗ്യം സംരക്ഷിക്കാനും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

Latest Videos

undefined

തണ്ണിമത്തനാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കടുത്ത വേനലിൽ തണ്ണിമത്തൻ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്നു. 95% വരെയും ജലാംശം  അടങ്ങിയ തണ്ണിമത്തൻ വേനല്‍ക്കാലത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. വെള്ളം ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് ഇവ ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനൊപ്പം ചര്‍മ്മത്തിനും ഏറെ നല്ലതാണ്. 

രണ്ട്... 

ഇളനീരാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം ധാരാളം അടങ്ങിയ ഇളനീര്‍ ദാഹം ശമിപ്പിക്കാനും നിര്‍ജ്ജലീകരണം ഒഴിവാക്കാനും സഹായിക്കും. 

മൂന്ന്... 

വെള്ളരിക്കയാണ് അടുത്തതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളരിക്കയിൽ 95 ശതമാനവും വെള്ളമാണ്. ശരീരത്തിലും ചര്‍മ്മത്തിലും ജലാംശം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു  മാറാനും വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

നാല്... 

മോരിന്‍ വെള്ളം , തൈര് സാദം തുടങ്ങിയവയൊക്കെ ദാഹം മാറ്റാനും നിര്‍‌ജ്ജലീകരണത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

അഞ്ച്... 

ഓറഞ്ചാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ശരീരം തണുപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. 

ആറ്... 

വാഴപ്പഴം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും ശരീരത്തിലെ ചൂടിനെ കുറയ്ക്കാനും വാഴപ്പഴം  കഴിക്കുന്നത് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ക്യാൻസര്‍ സാധ്യത കൂട്ടുന്ന ഈ നാല് തരം ഭക്ഷണങ്ങളെ അറിയാതെ പോകരുതേ...

youtubevideo

click me!