രക്തം ശുദ്ധീകരിക്കാൻ സഹായിക്കും ഈ എട്ട് ഭക്ഷണങ്ങൾ...

By Web Team  |  First Published Mar 6, 2024, 2:29 PM IST

കരളിന്‍റെയും ശ്വാസകോശത്തിന്‍റെയും ഹൃദയത്തിന്‍റെയുമൊക്കെ പ്രവര്‍ത്തനത്തിന് ഇത് ഗുണം ചെയ്യും. നാം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്ന ചില ഭക്ഷണങ്ങള്‍ തന്നെ ഇത്തരത്തില്‍ രക്തം ശുദ്ധീകരിക്കാൻ സഹായിക്കും.


രക്തം ശുദ്ധീകരിക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിന് നല്ലതാണ്.  കരളിന്‍റെയും ശ്വാസകോശത്തിന്‍റെയും ഹൃദയത്തിന്‍റെയുമൊക്കെ പ്രവര്‍ത്തനത്തിന് ഇത് ഗുണം ചെയ്യും. നാം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്ന ചില ഭക്ഷണങ്ങള്‍ തന്നെ ഇത്തരത്തില്‍ രക്തം ശുദ്ധീകരിക്കാൻ സഹായിക്കും. അത്തരത്തില്‍ രക്തം ശുദ്ധീകരിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

Latest Videos

undefined

ബീറ്റ്റൂട്ട് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് കഴിക്കുന്നത് രക്തം ശുദ്ധീകരിക്കാനും ശ്വാസകോശത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

രണ്ട്... 

മഞ്ഞളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളും കുര്‍ക്കുമിനും അടങ്ങിയ മഞ്ഞള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രക്തം ശുദ്ധീകരിക്കാനും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

മൂന്ന്... 

ഇലക്കറികളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ഇവയും രക്തത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

നാല്...

വെളുത്തുള്ളിയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  വെളുത്തുള്ളിയിലെ ആലിസിനും രക്തം ശുദ്ധീകരിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

അഞ്ച്... 

നാരങ്ങയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രക്തം ശുദ്ധീകരിക്കാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ആറ്... 

ഇഞ്ചിയാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഇഞ്ചിയും ശ്വാസകോശത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും രക്തം ശുദ്ധീകരിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ഏഴ്... 

ബെറി പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയവയിലെ ആന്‍റി ഓക്സിഡന്‍റുകളും രക്തം ശുദ്ധീകരിക്കാന്‍ ഗുണം ചെയ്യും. ഫൈബര്‍ അടങ്ങിയ ഇവ കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. 

എട്ട്... 

തണ്ണിമത്തന്‍ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഇവയും രക്തം ശുദ്ധീകരിക്കാന്‍ സഹായിക്കും. നിര്‍ജ്ജലീകരണത്തെ തടയാനും തണ്ണിമത്തന്‍ കഴിക്കുന്നത് നല്ലതാണ്. 

Also read: പുഴുങ്ങിയ മുട്ട ദിവസവും കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്നത്...

youtubevideo


 

click me!