പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് ഊര്‍ജം നല്‍കാനും എല്ലുകള്‍ക്കും മസിലുകള്‍ക്കും ശക്തി നല്‍കാനും പ്രതിരോധശേഷി കൂട്ടാനും ശരീരഭാരം നിയന്ത്രിക്കാനുമൊക്കെ സഹായിക്കും.
മിതമായ അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് ഊര്‍ജം നല്‍കാനും എല്ലുകള്‍ക്കും മസിലുകള്‍ക്കും ശക്തി നല്‍കാനും പ്രതിരോധശേഷി കൂട്ടാനും ശരീരഭാരം നിയന്ത്രിക്കാനുമൊക്കെ സഹായിക്കും. പൊതുവേ പ്രോട്ടീന്‍ ലഭിക്കാനായി നാം ദിവസവും മത്സ്യം കഴിക്കാറുണ്ട്. എന്നാല്‍ മത്സ്യത്തെക്കാള്‍ പ്രോട്ടീൻ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
undefined
സോയാബീന്‍സ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം സോയാബീനില്‍ 36 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. കൂടാതെ കാത്സ്യവും അടങ്ങിയിരിക്കുന്നതിനാല്‍ ഇവ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
രണ്ട്...
നിലക്കടലയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം നിലക്കടലയില്‍ 25 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
മൂന്ന്...
മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം മുട്ടയില്‍ 13 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. കൂടാതെ ഇവയില്‍ കാത്സ്യവും ഉണ്ട്.
നാല്...
ബദാം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും വിറ്റാമിന്‍ ഇ, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ബദാമില്‍ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. നൂറ് ഗ്രാം ബദാമില്‍ 21 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.
അഞ്ച്...
മത്തങ്ങാ വിത്തുകളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം മത്തങ്ങാ വിത്തില്‍ 19 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. അതിനാല്‍ പ്രോട്ടീനിന്‍റെ കുറവുള്ളവര്‍ക്ക് മത്തങ്ങാ വിത്തും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ആറ്...
തൈരാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം തൈരില്‍ 11 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും കഴിക്കാം.
ഏഴ്...
ഓട്സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം ഓട്സില്‍ 26 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. അതിനാല്‍ പ്രോട്ടീനിന്‍റെ കുറവുള്ളവര്‍ക്ക് ഇവയും കഴിക്കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ഷുഗര്‍ കൂടുതലാണോ? പ്രമേഹ രോഗികള്‍ ഉറപ്പായും കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍...