വൃക്കകളെ ഡീറ്റോക്സ് ചെയ്യാനും വൃക്കയില്‍ അടഞ്ഞിരിക്കുന്ന വിഷാംശങ്ങൾ നീക്കം ചെയ്ത് അവയെ ശുദ്ധീകരിക്കാനും ആരോഗ്യമേകാനും സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. വൃക്കയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. വൃക്കകളെ ഡീറ്റോക്സ് ചെയ്യാനും വൃക്കയില്‍ അടഞ്ഞിരിക്കുന്ന വിഷാംശങ്ങൾ നീക്കം ചെയ്ത് അവയെ ശുദ്ധീകരിക്കാനും ആരോഗ്യമേകാനും സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ക്രാന്‍ബെറി
undefined
ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ക്രാന്‍ബെറി വൃക്കകളെ ശുദ്ധീകരിക്കാൻ സഹായിക്കും. ഇവ യൂറിനറി ഇന്‍ഫക്ഷനെ തടയാനും സഹായിക്കും.
ആപ്പിള്‍
പൊട്ടാസ്യം, സോഡിയം, ഫോസ്ഫറസ് തുടങ്ങിയവ കുറവുള്ളതും ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയതുമായ ആപ്പിള്‍ കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇവ വൃക്കകളിലെ കല്ലുകളെ തടയാനും സഹായിക്കും.
ബ്ലൂബെറി
ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് ബ്ലൂബെറി. കൂടാതെ ആവശ്യത്തിന് മാത്രം പൊട്ടാസ്യം അടങ്ങിയതും സോഡിയം കുറവുമുള്ള ബ്ലൂബെറി വൃക്കകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
തണ്ണിമത്തന്‍
വെള്ളം ധാരാളം അടങ്ങിയ തണ്ണിമത്തന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കിഡ്നിയുടെ ആരോഗ്യത്തിന് നല്ലതാണ്.
നാരങ്ങാ വെള്ളം
നാരങ്ങയിലെ സിട്രിക് ആസിഡും വിറ്റാമിന്‍ സിയും വൃക്കകളിലെ കല്ലുകളെ തടയാനും വൃക്കകളെ ശുദ്ധീകരിക്കാനും സഹായിക്കും.
വെളുത്തുള്ളി
ആന്‍റി ഓക്സിഡന്‍റെ ഗുണങ്ങള്‍ അടങ്ങിയതാണ് വെളുത്തുള്ളി. വൃക്കകളെ ശുദ്ധീകരിക്കാൻ വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
മഞ്ഞള്‍
കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇതും വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ഇഞ്ചി
ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചിയും വൃക്കയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ശരീരത്തിൽ കാത്സ്യം കുറവാണോ? തിരിച്ചറിയാം ഈ ലക്ഷണങ്ങളെ