Health Tips: ശ്രദ്ധിക്കൂ, ഈ ഭക്ഷണങ്ങൾ ചിലരില്‍ സ്കിന്‍ അലർജിക്ക് കാരണമായേക്കാം...

By Web Team  |  First Published Mar 11, 2024, 9:56 AM IST

ഭക്ഷണത്തിലെ പ്രോട്ടീൻ ഘടകങ്ങള്‍, ചില അഡിറ്റീവുകളുടെ സാന്നിധ്യം എന്നിങ്ങനെയുള്ള വിവിധ കാരണങ്ങള്‍ മൂലമാണ് ഇത്തരം അലര്‍ജികള്‍ ഉണ്ടാകുന്നത്. 


ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യവും. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മത്തിന്‍റെ ആരോഗ്യം മോശമാകാം. ചിലര്‍ക്ക് ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ, മലിനീകരണം തുടങ്ങിയവ മൂലം ചർമ്മരോഗങ്ങൾ അല്ലെങ്കിൽ അലര്‍ജികള്‍ ഉണ്ടാകാം. ചില ഭക്ഷണങ്ങളും ചിലരിൽ അലർജിക്ക് കാരണമാകും. ഭക്ഷണത്തിലെ പ്രോട്ടീൻ ഘടകങ്ങള്‍, ചില അഡിറ്റീവുകളുടെ സാന്നിധ്യം എന്നിങ്ങനെയുള്ള വിവിധ കാരണങ്ങള്‍ മൂലമാണ് ഇത്തരം അലര്‍ജികള്‍ ഉണ്ടാകുന്നത്. 

 അലർജി ഉണ്ടാക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

Latest Videos

1. തോടുള്ള മത്സ്യങ്ങള്‍...  

തോടുള്ള മത്സ്യങ്ങളായ കൊഞ്ച്, കണവ, ചെമ്മീൻ, ഞണ്ട്, കക്ക, കല്ലുമ്മക്കായ തുടങ്ങിയവ ചിലരില്‍ അലര്‍ജി ഉണ്ടാക്കാം. അത്തരക്കാര്‍ ഇവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

2. നട്സ് 

എല്ലാര്‍ക്കുമല്ലെങ്കിലും, ചിലര്‍ക്ക് നട്സും അലര്‍ജി ഉണ്ടാക്കാം. 
നിലക്കടല, ട്രീ നട്‌സ് തുടങ്ങിയവയില്‍ അലർജിക്ക് കാരണമാകുന്ന പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചിലരില്‍ അലര്‍ജിക്ക് കാരണമായേക്കാം. 

3. പാല്‍ 

ചിലര്‍ക്ക് പശുവിന്‍റെ പാലും അലര്‍ജിയുണ്ടാക്കാം. പാലിലെ പ്രോട്ടീനാണ് ഇത്തരക്കാരില്‍ അലര്‍ജി ഉണ്ടാക്കുന്നത്. 

4. മുട്ട

മുട്ട എല്ലാവര്‍ക്കും ഇഷ്ടമുള്ള ഭക്ഷണമാണ്. എന്നാല്‍ ചിലര്‍ക്ക് മുട്ടയും അലര്‍ജി ഉണ്ടാക്കാം. മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ ചിലര്‍ക്ക് അലർജിയുണ്ടാക്കും. മുട്ട കഴിക്കുന്നത് അലർജിയുള്ള വ്യക്തികളിൽ ചൊറിച്ചിൽ, എക്സിമ പോലുള്ള ചർമ്മ പ്രതികരണങ്ങൾക്ക് കാരണമാകും. അത്തരക്കാര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക. 

5. സോയ 

ചിലര്‍ക്ക് സോയയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനും അലര്‍ജി ഉണ്ടാക്കാം. 

6. ഗോതമ്പ്

ഗോതമ്പിലെ ഗ്ലൂട്ടണ്‍ അലര്‍ജിയുള്ളവരും ഉണ്ട്. അത്തരക്കാര്‍ ഗോതമ്പ് ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: പാതിവേവിച്ച ഇറച്ചി കഴിച്ചു, പിന്നീട് വിട്ടുമാറാത്ത തലവേദന; പരിശോധനയിൽ ഞെട്ടി, തലച്ചോറില്‍ മുട്ടയിട്ട് വിരകൾ

youtubevideo

click me!