എല്ലുകളുടെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍...

By Web Team  |  First Published Apr 16, 2024, 6:47 PM IST

ജീവിതശൈലിയിലെ മാറ്റങ്ങളും മോശം ഭക്ഷണങ്ങളുമാണ് പലപ്പോഴും എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. അതിനാല്‍ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 


ജീവിതശൈലിയിലെ മാറ്റങ്ങളും മോശം ഭക്ഷണങ്ങളുമാണ് പലപ്പോഴും എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. അതിനാല്‍ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

Latest Videos

ഉപ്പ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉപ്പ് അഥവാ സോഡിയം എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ഇവ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്. 

രണ്ട്... 

പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും അസ്ഥികൾക്ക് ഹാനികരമാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർധിക്കുമ്പോള്‍ ഇത് നമ്മുടെ അസ്ഥികളുടെ ഗുണനിലവാരത്തെയും സാന്ദ്രതയെയും നേരിട്ട് ബാധിക്കുന്നു. നിങ്ങളുടെ ശരീരത്തെ കാൽസ്യം ആഗിരണം ചെയ്യുന്നതിൽ നിന്ന് തടയാനും ഇതിന് കഴിയും. അതിനാല്‍ മധുര പലഹാരങ്ങൾ, ഐസ്ക്രീം, കേക്കുകൾ, ബ്രൗണികൾ, ഡെസേർട്ടുകള്‍, ചോക്ലേറ്റുകള്‍, മിഠായികള്‍ തുടങ്ങിയവ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്. 

മൂന്ന്... 

ഫ്രഞ്ച് ഫ്രൈസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സോഡിയം ധാരാളം അടങ്ങിയ ഇവ എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ഫ്രഞ്ച് ഫ്രൈസ്,  മറ്റ് പൊട്ടറ്റോ ചിപ്സ്, ബര്‍ഗര്‍, പിസ തുടങ്ങിയവ പരമിതപ്പെടുത്തുക. 

നാല്... 

കാര്‍ബോണേറ്റഡ് പാനീയങ്ങൾ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ഇവയിൽ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്, ഇത് അസ്ഥികളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുകയോ കാത്സ്യം നഷ്ടപ്പെടുകയോ ചെയ്യും. 

അഞ്ച്... 

കോഫിയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കോഫിയില്‍ അടങ്ങിയിരിക്കുന്ന കഫൈന്‍ എല്ലുകളുടെ ആരോഗ്യത്തിന് നല്ലതല്ല. അമിതമായ കഫൈന്‍ ഉപഭോഗം അസ്ഥികളുടെ സാന്ദ്രതയെ ബാധിക്കും. അതിനാല്‍ കോഫി കുടിക്കുന്നതിന്‍റെ അളവും കുറയ്ക്കുക. 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാണ് ഉചിതം. 

Also read: പതിവായി പാവയ്ക്കാ ജ്യൂസ് കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍...

youtubevideo


 

click me!