രക്തം കട്ടപിടിക്കാനും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനും എല്ലുകളുടെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും വേണ്ട ഒന്നാണ് വിറ്റാമിന്‍ കെ.
രക്തം കട്ടപിടിക്കാനും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനും എല്ലുകളുടെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും വേണ്ട ഒന്നാണ് വിറ്റാമിന്‍ കെ. വിറ്റാമിന്‍ കെ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടുത്താം.
1. ചീര
undefined
വിറ്റാമിന്‍ കെ അടങ്ങിയ ഒരു ഇലക്കറിയാണ് ചീര. ഒരു കപ്പ് വേവിച്ച ചീരയില്‍ 540 മൈക്രോഗ്രാം വിറ്റാമിന്‍ കെ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചീര കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ കെ ലഭിക്കാന്‍ സഹായിക്കും.
2. ഉലുവ
100 ഗ്രാം ഉലുവയിലും 540 മൈക്രോഗ്രാം വിറ്റാമിന്‍ കെ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
3. മുരിങ്ങയ്ക്ക
100 ഗ്രാം മുരിങ്ങയ്ക്കയില്‍ 146 മൈക്രോഗ്രാം വിറ്റാമിന്‍ കെ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
4. കാബേജ്
ഒരു കപ്പ് കാബേജില്‍ 76 മൈക്രോഗ്രാം വിറ്റാമിന്‍ കെ അടങ്ങിയിട്ടുണ്ട്.
5. മല്ലിയില
100 ഗ്രാം മല്ലിയിലയില്‍ നിന്നും 310 മൈക്രോഗ്രാം വിറ്റാമിന്‍ കെ വരെ ലഭിക്കും.
6. ഗ്രീന്‍ പീസ്
ഒരു കപ്പ് ഗ്രീന്‍ പീസില്‍ 25 മൈക്രോഗ്രാം വിറ്റാമിന്‍ കെ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ കെയ്ക്ക് പുറമേ, ഫൈബര്‍, പ്രോട്ടീന്‍, അയേണ്‍, ഫോസ്ഫര്‍സ്, വിറ്റാമിന്‍ എ, സി എന്നിവയും ഗ്രീന്‍ പീസില്‍ അടങ്ങിയിരിക്കുന്നു.
7. കോളിഫ്ലവര്‍
ഒരു കപ്പ് കോളിഫ്ലവറില്‍ 17 മൈക്രോഗ്രാം വിറ്റാമിന്‍ കെ അടങ്ങിയിട്ടുണ്ട്.
8. മുട്ട
വിറ്റാമിന്‍ കെ1, കെ2 തുടങ്ങിയവ അടങ്ങിയ മുട്ടയുടെ മഞ്ഞയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: വിറ്റാമിൻ ബി 12ന്‍റെ കുറവുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍