ഉച്ചയ്ക്ക് ചോറിന് പകരം ഈ മൂന്ന് ഭക്ഷണങ്ങള്‍ കഴിക്കൂ, വയറിലെ കൊഴുപ്പിനെ പുറംതള്ളാം...

By Web Team  |  First Published Nov 4, 2023, 1:13 PM IST

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉച്ചയ്ക്ക് ചോറിന്‍റെ അളവ് കുറയ്ക്കുന്നതാണ് നല്ലത്. കാരണം ചോറില്‍ കലോറിയും കാർബോഹൈഡ്രേറ്റും ധാരാളം അടങ്ങിയിട്ടുണ്ട്. കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് ശരീരത്തില്‍ കൊഴുപ്പടിയാന്‍ കാരണമാകും. 


വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഏറെ ബുദ്ധിമുട്ടാണ്. ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തുകയാണ് ആദ്യം വേണ്ടത്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉച്ചയ്ക്ക് ചോറിന്‍റെ അളവ് കുറയ്ക്കുന്നതാണ് നല്ലത്. കാരണം ചോറില്‍ കലോറിയും കാർബോഹൈഡ്രേറ്റും ധാരാളം അടങ്ങിയിട്ടുണ്ട്. കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് ശരീരത്തില്‍ കൊഴുപ്പടിയാന്‍ കാരണമാകും. 

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഉച്ചയ്ക്ക് ചോറിന് പകരം കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

Latest Videos

undefined

ഒന്ന്...

ബാര്‍ലിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അരിയെക്കാള്‍ പ്രോട്ടീനും ഫൈബറും ധാരാളമായി അടങ്ങിയിട്ടുള്ളതാണ് ബാര്‍ലി. ഭക്ഷ്യ നാരുകളുടെ സാന്നിധ്യം മൂലം പെട്ടെന്ന് വിശപ്പ് കുറയ്ക്കാനും ബാര്‍ലി സഹായിക്കും. കൂടാതെ വിറ്റാമിന്‍ ബി, സിങ്ക്, അയേണ്‍, മഗ്നീഷ്യം തുടങ്ങിയവയും ബാര്‍ലിയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ബാര്‍ലി എന്തുകൊണ്ടും ചോറിന് പകരം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

രണ്ട്...

ഓട്സ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു കപ്പ് ഓട്സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകളും മിനറലുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവയില്‍ പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉച്ചയ്ക്ക്  ഓട്സ് കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ നല്ലതാണ്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ധാരാളം അടങ്ങിയ ഓട്സ് പതിവായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും നല്ല കൊളസ്ട്രോളിനെ കൂട്ടാനും പ്രമേഹത്തെ നിയന്ത്രിക്കാനുമൊക്കെ സഹായിക്കും. 

മൂന്ന്... 

ഉപ്പുമാവ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറിനാല്‍ സമ്പന്നമായതിനാലും ഫാറ്റ് കുറഞ്ഞതിനാലുമാണ് ഉപ്പുമാവ് കഴിക്കുന്നത് ശരീര ഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാനും ഇവ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: തണുപ്പുകാലത്ത് ആസ്‍ത്മ രോഗികള്‍ക്ക് കഴിക്കാന്‍ പറ്റിയ ആറ് ഭക്ഷണങ്ങള്‍...

youtubevideo

click me!