ഹൃദയത്തിന്‍റെ ആരോഗ്യത്തിനും മഗ്നീഷ്യം ആവശ്യമാണ്. മഗ്നീഷ്യത്തിന്‍റെ കുറവുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
പേശികളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് ഏറെ ആവശ്യമായ ഒരു പോഷകമാണ് മഗ്നീഷ്യം. ഹൃദയത്തിന്‍റെ ആരോഗ്യത്തിനും മഗ്നീഷ്യം ആവശ്യമാണ്. മഗ്നീഷ്യത്തിന്‍റെ കുറവുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. ചിയാ സീഡ്
30 ഗ്രാം ചിയാ സീഡില്‍ 95 മൈക്രോഗാം മഗ്നീഷ്യം അടങ്ങിയിരിക്കുന്നു. കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡും ചിയാ സീഡില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചിയാ സീഡില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
2. വാഴപ്പഴം
ഒരു വാഴപ്പഴത്തില്‍ നിന്നും 32 മൈക്രോഗാം മഗ്നീഷ്യം കിട്ടും. കൂടാതെ ഇവയില്‍ പൊട്ടാസ്യവും വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്നു.
3. ചീര
ചീര പോലെയുള്ള ഇലക്കറികളില്‍ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ആരോഗ്യത്തിന് ഏറെ നല്ലതാണ്.
4. ബദാം
30 ഗ്രാം ബദാമില്‍ നിന്നും 80 മൈക്രോഗാം മഗ്നീഷ്യം ലഭിക്കും. അതിനാല്‍ മഗ്നീഷ്യത്തിന്‍റെ കുറവുള്ളവര്‍ക്ക് ബദാമും ഡയറ്റില്‍ ഉള്‍പ്പെടുത്താം. കൂടാതെ ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിന്‍ ഇയും ഇവയില്‍ അടങ്ങിയിരിക്കുന്നു.
5. മുരിങ്ങയില
100 ഗ്രാം മുരിങ്ങയിലയില്‍ 150 മൈക്രോഗാം മഗ്നീഷ്യം അടങ്ങിയിരിക്കുന്നു. കൂടാതെ ഇവയില്‍ വിറ്റാമിന്‍ എയും സിയും അടങ്ങിയിട്ടുണ്ട്.
6. മത്തങ്ങാ വിത്തുകള്‍
30 ഗ്രാം മത്തങ്ങാ വിത്തില്‍ 150 മൈക്രോഗാം മഗ്നീഷ്യം അടങ്ങിയിരിക്കുന്നു.
7. അവക്കാഡോ
ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ പഴം അഥവാ വെണ്ണപ്പഴം. മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ബി, കെ, ഫൈബര്‍ തുടങ്ങിയവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്.
8. ഡാര്‍ക്ക് ചോക്ലേറ്റ്
ഡാര്‍ക്ക് ചോക്ലേറ്റില്‍ 64 മില്ലിഗ്രാമോളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ മഗ്നീഷ്യത്തിന്റെ അഭാവം ഇല്ലാതാക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: അസിഡിറ്റിയെ തടയാന്‍ പരീക്ഷിക്കാം ഈ ഒമ്പത് വഴികള്‍