കരളിനെ കാക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...

By Web Team  |  First Published Mar 12, 2023, 4:36 PM IST

കരളിന്റെ ആരോഗ്യം തകരാറിലായാല്‍ അത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. അതുകൊണ്ടുതന്നെ, കരളിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അമിത മദ്യപാനവും പുകവലിയും പലപ്പോഴും കരള്‍ രോഗത്തിന് കാരണമാകും. അതുപോലെതന്നെ, ഭക്ഷണശൈലിയും, ജനിതക കാരണങ്ങളും,വ്യായാമമില്ലായ്മയും മരുന്നിന്റെ ഉപയോഗവുമെല്ലാം കരളിന്റെ ആരോഗ്യത്തെ ബാധിക്കാം.


ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. നിരവധി വ്യത്യസ്ത ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന അതിപ്രധാനമായ  ഒരു ആന്തരികാവയവം. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നത് കരളാണ്. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍ ആണ്. 

കരളിന്റെ ആരോഗ്യം തകരാറിലായാല്‍ അത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. അതുകൊണ്ടുതന്നെ, കരളിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അമിത മദ്യപാനവും പുകവലിയും പലപ്പോഴും കരള്‍ രോഗത്തിന് കാരണമാകും. അതുപോലെതന്നെ, ഭക്ഷണശൈലിയും, ജനിതക കാരണങ്ങളും,വ്യായാമമില്ലായ്മയും മരുന്നിന്റെ ഉപയോഗവുമെല്ലാം കരളിന്റെ ആരോഗ്യത്തെ ബാധിക്കാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ കരളിന്‍റെ ആരോഗ്യത്തെ നമുക്ക് സംരക്ഷിക്കാനാകും.

Latest Videos

undefined

ഭക്ഷണം ആരോഗ്യകരമാക്കുകയാണ് മറ്റൊരു പ്രധാന കാര്യം. കരളിന്‍റെ ആരോഗ്യത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

ബീറ്റ്റൂട്ട് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നൈട്രേറ്റുകളാൽ സമ്പന്നമായ ബീറ്റ്റൂട്ട് നല്ലൊരു ആന്റി ഓക്സിഡന്റ് കൂടിയാണ്.ഇവ കരളിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

രണ്ട്...

ബ്രൊക്കോളിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സള്‍ഫര്‍ ധാരാളം അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് ബ്രൊക്കോളി. ഇത് കരളിലെ എല്ലാ വിഷാംശത്തേയും പുറത്തേക്ക് തള്ളാന്‍ സഹായിക്കും. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

മൂന്ന്...

ബെറി പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും, വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുന്നത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ഇവ വിശപ്പ് നിയന്ത്രിക്കാനും സഹായിക്കും. ഒപ്പം ഇവ ദഹനം മെച്ചപ്പെടുത്തുകയും ഹൃദ്രോഗത്തില്‍ നിന്നും പ്രമേഹത്തില്‍ നിന്നും  സംരക്ഷിക്കുകയും ചെയ്യും. 

നാല്...

ആപ്പിളാണ്  അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബർ ധാരാളമുള്ള ആപ്പിൾ കരളിലെ വിഷാംശം നീക്കാൻ സഹായിക്കും.

അഞ്ച്...

മുന്തിരി ആണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കരളിന്‍റെ ആരോഗ്യത്തിന് മുന്തിരി കഴിക്കുന്നത് ഏറെ നല്ലതാണ്. 'പോളിഫെനോൾസ്' എന്ന ആന്‍റി ഓക്‌സിഡന്‍റുകൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. ഇവയാണ് കരളിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുന്നത്.

ആറ്...

നട്സ് ധാരാളമായി കഴിക്കുന്നതും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. നട്സില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ കരളന് ആവശ്യമാണ്. അതിനാല്‍ വാള്‍നട്സും അണ്ടിപ്പരിപ്പും ബദാമുമൊക്കെ ധാരാളമായി കഴിക്കാം. 

Also Read: വേനലിനൊപ്പം പടര്‍ന്ന് ചിക്കൻപോക്സ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

click me!