വൃക്കയുടെയും കരളിന്‍റെയും ആരോഗ്യം ഒരുപോലെ സംരക്ഷിക്കാന്‍ സഹായിക്കും ഈ ഭക്ഷണങ്ങള്‍...

By Web TeamFirst Published Jan 30, 2024, 2:48 PM IST
Highlights

മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് കരള്‍ ആണ്. മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. 

ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നത് കരളാണ്. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍ ആണ്. മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും കരളിന്‍റ ആരോഗ്യം സംരക്ഷിക്കാനും ഭക്ഷണ ക്രമത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ വൃക്കകളുടെ ആരോഗ്യത്തിനായും കരളിന്‍റെ ആരോഗ്യത്തിനായും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

Latest Videos

ഓട്മീല്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഓട്മീല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഫാറ്റി ലിവര്‍ സാധ്യതയെ കുറയ്ക്കാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും വൃക്കകളുടെ ആരോഗ്യത്തെ കാക്കാനും സഹായിക്കും. 

രണ്ട്... 

ആപ്പിളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ആപ്പിള്‍ കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. ഫൈബർ ധാരാളമുള്ള ആപ്പിൾ കരളിലെ വിഷാംശം നീക്കാൻ സഹായിക്കുകയും കരളിനെ ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുകയും ചെയ്യും. 

മൂന്ന്... 
 
ബെറി പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വൃക്കകളുടെ ആരോഗ്യത്തിനും കരളിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

നാല്... 

കാപ്സിക്കം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.   ചുവന്ന കാപ്സിക്കത്തില്‍ പൊട്ടാസ്യം വളരെ കുറവായതിനാൽ വൃക്കകളുടെ ആരോഗ്യത്തിന് മികച്ചതാണ്. കൂടാതെ വിറ്റാമിനുകളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും  അടങ്ങിയ ഇവ കരളിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

അഞ്ച്... 

കോളിഫ്ലവര്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്‌സിഡന്‍റുകള്‍, വിറ്റാമിന്‍ സി, കെ, ബി, ഫോളേറ്റ്, ഫൈബര്‍ തുടങ്ങിയവ ധാരാളം അടങ്ങിയ ഇവയും വൃക്കയുടെ ആരോഗ്യത്തിനും കരളിന്‍റെ ആരോഗ്യത്തിനും ഒരു പോലെ  നല്ലതാണ്. 

ആറ്... 

കാബേജ് ആണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വൃക്കയുടെ ആരോഗ്യത്തിനാനും കരളിന്‍റെ ആരോഗ്യത്തിനായും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. 

ഏഴ്... 

ബ്രൊക്കോളിയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ക്രൂസിഫറസ് പച്ചക്കറികളില്‍ ഉള്‍പ്പെടുന്ന ഇവ കഴിക്കുന്നതും കരളിന്‍റെയും വൃക്കയുടെയും ആരോഗ്യത്തിന് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: കൊളസ്ട്രോള്‍ കുറയ്ക്കാൻ ദിവസവും രാവിലെ ചെയ്യേണ്ട എട്ട് കാര്യങ്ങള്‍...

youtubevideo


 

click me!