പുതിയ റെസിപ്പികള്‍ പരിചയപ്പെടുത്തുന്ന വീഡിയോകള്‍ കാണാം. അല്ലെങ്കില്‍ വിഭവങ്ങളില്‍ തന്നെ പല പരീക്ഷണങ്ങളും നടത്തുന്ന വീഡിയോകള്‍ കാണാം. എന്നാല്‍ നമുക്ക് പരിചിതമല്ലാത്ത ഭക്ഷണസംസ്കാരങ്ങളെ പരിചയപ്പെടുത്തുന്ന ഫുഡ് വീഡിയോകളാണെങ്കില്‍ അവ കാണാൻ തീര്‍ച്ചയായും കൗതുകം തന്നെയാണ്.
ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ ഫുഡ് വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ പുതിയ റെസിപ്പികള്‍ പരിചയപ്പെടുത്തുന്ന വീഡിയോകള്‍ കാണാം. അല്ലെങ്കില്‍ വിഭവങ്ങളില്‍ തന്നെ പല പരീക്ഷണങ്ങളും നടത്തുന്ന വീഡിയോകള്‍ കാണാം. എന്നാല്‍ നമുക്ക് പരിചിതമല്ലാത്ത ഭക്ഷണസംസ്കാരങ്ങളെ പരിചയപ്പെടുത്തുന്ന ഫുഡ് വീഡിയോകളാണെങ്കില്‍ അവ കാണാൻ തീര്‍ച്ചയായും കൗതുകം തന്നെയാണ്.
ഇത്തരം വീഡിയോകള്‍ക്ക് എപ്പോഴും കാഴ്ചക്കാരെ ഏറെ ലഭിക്കാറുമുണ്ട്. സമാനമായ രീതിയില്‍ ധാരാളം കാഴ്ചക്കാരെ സമ്പാദിച്ചുകൊണ്ട് മുന്നേറുകയാണ് ഒരു ഫുഡ് വീഡിയോ. തായ്‍ലാൻഡില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്.
നമ്മുടെ നാട്ടില്‍ മിക്കവാറും എല്ലാ വീടുകളിലും ഇന്ന് കഴിക്കുന്നൊരു വിഭവമാണ് നൂഡില്‍സ്. സത്യത്തില്‍ അത് ഒരു ഇന്ത്യൻ വിഭവമല്ല. എങ്കില്‍പ്പോലും നിലവില്‍ പുറത്തുനിന്നെത്തി, ഇവിടെ ജനകീയമായ വിഭവങ്ങളില്‍ ഏറ്റവും മുൻപന്തിയില്‍ തന്നെയുണ്ട് നൂഡില്‍സ്. നൂഡില്‍സ് തന്നെ പല ഫ്ളേവറിലും നാം തയ്യാറാക്കാറുണ്ട്.
എന്നാല്‍ ഇക്കൂട്ടത്തിലൊന്നും മിക്കവരും കണ്ടിട്ടില്ലാത്തൊരു നൂഡില്‍സാണ് ഈ ഫുഡ് വീഡിയോയില്‍ തയ്യാറാക്കുന്നത്. കറുത്ത നൂഡില്‍സ് ആണ് ഈ വീഡിയോയില്‍ കാണിക്കുന്നത്. കറുത്ത ധാന്യങ്ങള്‍ കൊണ്ടും, അല്ലെങ്കില്‍ വെളുത്ത മാവ് വച്ച് തന്നെയുണ്ടാക്കി ഇതിന് 'നാച്വറല്‍' ആയി നിറം നല്‍കിയുമെല്ലാം ബ്ലാക്ക് നൂഡില്‍സ് ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇത് അത്ര പ്രചാരത്തിലില്ല.
ചൈന, കൊറിയ, തായ്‍ലാൻഡ് എന്നിവിടങ്ങളിലെല്ലാം ബ്ലാക്ക് നൂഡില്‍സ് സാധാരണമായി കാണാവുന്നതാണ്. ഇത് തയ്യാറാക്കുന്നതാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. കൊഞ്ചും കൂന്തളും അടക്കമുള്ള സീഫുഡും സ്പൈസുകളുമെല്ലാം ചേര്‍ത്താണ് വീഡിയോയില്‍ ഷെഫ് ആയ യുവതി ബ്ലാക്ക് നൂഡില്‍സ് തയ്യാറാക്കുന്നത്.
കാഴ്ചയില്‍ ശീലമില്ലെന്നതിനാല്‍ തന്നെ ഇത് ആദ്യം കാണുമ്പോള്‍ പലരിലും അസ്വസ്ഥതയുണ്ടാക്കാം. അത്തരത്തിലുള്ള ഒട്ടേറെ കമന്‍റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. കാഴ്ചയ്ക്ക് പുഴുവിനെ പോലെയുണ്ട്, ഇത് ഇഴയുമോ, പാമ്പാണോ എന്ന് തുടങ്ങി പല കമന്‍റുകളും വീഡിയോയില്‍ കാണാം. അതേസമയം ബ്ലാക്ക് നൂഡില്‍സും ഒന്ന് പരീക്ഷിക്കണമെന്ന് പറയുന്നവരും ഏറെയാണ്.
രസകരമായ വീഡിയോ കണ്ടുനോക്കൂ...
Also Read:- 'ഇതാണ് ബര്‍ഗര്‍ എങ്കില്‍ ഹൃദയത്തിനോട് ടാറ്റാ പറയാം'; ഫുഡ് വീഡിയോ വൈറലാകുന്നു