Health Tips: ഫോളിക് ആസിഡിന്‍റെ കുറവുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

By Web Team  |  First Published Sep 20, 2024, 9:41 AM IST

ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്ന ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിനും തലച്ചോറിന്റെയും നട്ടെല്ലിന്‍റെയും ആരോഗ്യത്തിനും ഇവ പ്രധാനമാണ്. 


ഫോളിക് ആസിഡ് അഥവാ ഫോളേറ്റ് എന്ന് അറിയപ്പെടുന്ന വിറ്റാമിൻ ബി9 ശരീരത്തിന് ഏറെ ആവശ്യമായ ഒന്നാണ്.   ജനന വൈകല്യങ്ങൾ തടയുന്നതിന് ഗര്‍ഭിണികള്‍ക്ക് ഇത് ഏറെ പ്രധാനപ്പെട്ടതാണ്. ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്ന ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിനും തലച്ചോറിന്റെയും നട്ടെല്ലിന്‍റെയും ആരോഗ്യത്തിനും ഇവ പ്രധാനമാണ്. 

ഫോളിക് ആസിഡ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

Latest Videos

undefined

1. ചീര

ഫോളേറ്റിന്‍റെ നല്ലൊരു ഉറവിടമാണ് ചീര. കൂടാതെ ഇവയില്‍ വിറ്റാമിനുകളും അയേണ്‍ പോലെയുള്ള മറ്റ് ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇവ ഗര്‍ഭിണികള്‍ കഴിക്കുന്നത് നല്ലതാണ്. 

2. പയറു വര്‍ഗങ്ങള്‍ 

ബീന്‍സ്, ഗ്രീന്‍ പീസ് തുടങ്ങിയവയില്‍ ഫോളേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. പ്രോട്ടീനും ഇവയിലുണ്ട്.

3. മുട്ട

ഒരു വലിയ മുട്ടയില്‍ 22 മൈക്രോഗ്രാം  ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയ മുട്ട ശരീരത്തിന് ഏറെ നല്ലതാണ്. 

4. പാലും പാലുത്പന്നങ്ങളും

പാലും പാലുത്പന്നങ്ങളും ഫോളേറ്റ് ഉള്‍പ്പെടെയുള്ള വിറ്റാമിനുകളും കാത്സ്യവും ധാതുക്കളും അടങ്ങിയതാണ്. 

 5. സിട്രസ് പഴങ്ങള്‍‌, ബീറ്റ്റൂട്ട്, തക്കാളി

ഫോളേറ്റ് ധാരാളം അടങ്ങിയതാണ് ബീറ്റ്റൂട്ട്, തക്കാളി എന്നിവ. ഓറഞ്ച്, നാരങ്ങ തുടങ്ങി സിട്രസ് പഴങ്ങളിലും ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. 

6. നട്സും സീഡുകളും

ഫോളേറ്റ് അടങ്ങിയ നട്സും സീഡുകളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: നെഞ്ചെരിച്ചിലിനെ വഷളാക്കുന്ന മൂന്ന് പാനീയങ്ങള്‍; പോസ്റ്റുമായി ഡോക്ടര്‍

youtubevideo

click me!