ഉത്കണ്ഠ- അഥവാ 'ആംഗ്സൈറ്റി' എന്ന മാനസികാരോഗ്യപ്രശ്നം മുമ്പത്തെക്കാളെല്ലാം അധികം ഇന്ന് ഏറെ പേരെ അലട്ടുന്നുണ്ട്. മാനസികാരോഗ്യ വിദഗ്ധര്‍ തന്നെ ഇക്കാര്യം സൂചിപ്പിക്കുന്നു. ഭക്ഷണത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് ഉത്കണ്ഠയെയും വരുതിയിലാക്കാൻ സാധിക്കും.
മാനസികാരോഗ്യമെന്നത് ശാരീരികാരോഗ്യത്തില്‍ നിന്ന് തീര്‍ത്തും മാറ്റിനിര്‍ത്തി ആലോചിക്കേണ്ട ഒന്നല്ല. എത്തരത്തിലാണ് ശാരീരികാരോഗ്യത്തെ നാം പരിപാലിക്കേണ്ടത് എങ്കില്‍ അതേരീതിയില്‍ തന്നെ മാനസിരാരോഗ്യത്തെയും പരിപാലിക്കേണ്ടതായി വരാം.
നാം എന്ത് തരം ഭക്ഷണമാണോ പതിവായി കഴിക്കുന്നത്, അതുതന്നെയാണ് വലിയൊരു അളവ് വരെ നമ്മുടെ ആരോഗ്യത്തെ- അല്ലെങ്കില്‍ നമ്മളെ തന്നെ നിര്‍ണയിക്കുന്നത്. അത്രമാത്രം പ്രധാനമാണ് ഡയറ്റ്. ഉത്കണ്ഠ- അഥവാ 'ആംഗ്സൈറ്റി' എന്ന മാനസികാരോഗ്യപ്രശ്നം മുമ്പത്തെക്കാളെല്ലാം അധികം ഇന്ന് ഏറെ പേരെ അലട്ടുന്നുണ്ട്. മാനസികാരോഗ്യ വിദഗ്ധര്‍ തന്നെ ഇക്കാര്യം സൂചിപ്പിക്കുന്നു. ഭക്ഷണത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് ഉത്കണ്ഠയെയും വരുതിയിലാക്കാൻ സാധിക്കും.
undefined
തീരെ നിസാരമായ കാര്യങ്ങള്‍ക്ക് വരെ ആധി, ഇതെ തുടര്‍ന്ന് ദേഷ്യം, അസ്വസ്ഥത, അക്ഷമ, അമിതമായ ചിന്ത, ഭയം എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം ഉത്കണ്ഠയുടെ ഭാഗമായി വരാം. ഇത് വ്യക്തിജീവിതത്തെയും ജോലിയെയും സാമൂഹികജീവിതത്തെയുമെല്ലാം ഒരുപോലെ ബാധിക്കാവുന്നതാണ്. ചില ഭക്ഷണങ്ങള്‍ പതിവായി ഡയറ്റിലുള്‍പ്പെടുത്തുന്നത് ഒരു പരിധി വരെ ഉത്കണ്ഠയ്ക്ക് ആശ്വാസം നല്‍കും. അത്തരത്തിലുള്ള അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
മഞ്ഞള്‍: ധാരാളം ഔഷധഗുണങ്ങളുള്ളൊരു ചേരുവയാണ് മഞ്ഞള്‍. അതിനാലാണ് പരമ്പരാഗതമായി തന്നെ മഞ്ഞളിനെ മരുന്നായി കണക്കാക്കുന്നത്. മഞ്ഞളിലടങ്ങിയിരിക്കുന്ന കുര്‍ക്കുമിൻ എന്ന പദാര്‍ത്ഥം തലച്ചോറിന്‍റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ അല്‍പം മഞ്ഞള്‍പ്പൊടി (വീട്ടില്‍ തന്നെ തയ്യാറാക്കിയത് നിര്‍ബന്ധം) കലക്കി കഴിക്കുന്നതാണ് ഏറ്റവും ഉചിതം. ഇത് പതിവായി രാവിലെ കഴിക്കാവുന്നതാണ്.
രണ്ട്...
ഡാര്‍ക് ചോക്ലേറ്റ്: പല ആരോഗ്യഗുണങ്ങളുമുള്ള ഒന്നാണ് ഡാര്‍ക് ചോക്ലേറ്റ്. ഇവയിലടങ്ങിയിരിക്കുന്ന ഫ്ളേവനോള്‍സ് ആണ് ഉത്കണ്ഠഠയ്ക്ക് ആശ്വാസം നല്‍കാൻ സഹായിക്കുന്നത്.
മൂന്ന്...
ഗ്രീൻ ടീ: പതിവായി ഗ്രീൻ ടീ കഴിക്കുന്നതും ഉത്കണ്ഠയ്ക്ക് ആശ്വാസമേകും. ഗ്രീൻ ടീയില്‍ കാണുന്ന ഒരിനം അമിനോആസിഡ് ആണിതിനി സഹായകമാകുന്നത്.
നാല്...
കട്ടത്തൈര് : വീട്ടില്‍ തന്നെ തയ്യാറാക്കുന്ന കട്ടത്തൈര് കഴിക്കുന്നതും ഉത്കണ്ഠയകറ്റാൻ സഹായിക്കാം. നമ്മുടെ മാനസികാവസ്ഥയെ സ്വാധീനിക്കാൻ കഴിവുള്ള വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകള്‍ പെരുകുന്നതിന് കട്ടത്തൈര് സഹായിക്കുന്നു. ഇതിലൂടെയാണ് ഉത്കണ്ഠയ്ക്കും ഇത് ആശ്വാസമാകുന്നത്.
അഞ്ച്...
മുട്ട: മിക്ക വീടുകളിലും പതിവായി പാകം ചെയ്യുന്നൊരു ഭക്ഷണപദാര്‍ത്ഥമാണ് മുട്ട. ഇതും ഉത്കണ്ഠയകറ്റാൻ ഏറെ സഹായിക്കുന്നൊരു വിഭവമാണ്. മുട്ടയിലടങ്ങിയിരിക്കുന്ന 'ട്രിപ്റ്റോഫാൻ' സന്തോഷം നിദാനം ചെയ്യുന്ന 'സെറട്ടോണിൻ' എന്ന ഹോര്‍മോണിന്‍റെ ഉത്പാദനം വര്‍ധിപ്പിക്കുന്നു. ഇതുവഴിയാണ് ഉത്കണ്ഠയ്ക്ക് ആശ്വാസമാകുന്നത്.
സ്വന്തമായി കൈകാര്യം ചെയ്യാനാകാത്ത വിധം ഉത്കണ്ഠ നിത്യജീവിതത്തില്‍ വില്ലനായി വരുന്നുവെന്ന് തോന്നിയാല്‍ തീര്‍ച്ചയായും ഇതിന് സൈക്കോളജിസ്റ്റിനെയോ സൈക്യാട്രിസ്റ്റിനെയോ കാണേണ്ടതുണ്ട്. ഒരളവ് വരെയുള്ള ഉത്കണ്ഠ ഭൂരിഭാഗം പേരിലും ജീവിതരീതിയുടെ ഭാഗമായി കാണാം. ഇതാണ് ഡയറ്റ് പോലുള്ള ജീവിതരീതികളിലൂടെ തന്നെ പരിഹരിക്കാൻ സാധിക്കുന്നത്.
Also Read:- അസുഖങ്ങള്‍ പിടിപെടുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്നൊരു കാര്യം!