നല്ല ടേസ്റ്റി ഫിഷ് ബിരിയാണി തയ്യാറാക്കിയാലോ? സുർജിത് സുരേഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്.
രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ചിക്കന്‍- മട്ടന്‍ ബിരിയാണി കഴിച്ച് മടുത്തോ? എങ്കില്‍ ഇത്തവണ നല്ല ടേസ്റ്റി ഫിഷ് ബിരിയാണി തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
മീൻ - 1 കിലോ
മഞ്ഞൾ പൊടി - 1 സ്പൂൺ
മുളക് പൊടി - 2 സ്പൂൺ
മല്ലി പൊടി - 1/2 സ്പൂൺ
ഗരം മസാല - 2 സ്പൂൺ
എണ്ണ - 1/2 ലിറ്റർ
നെയ്യ് - 1/4 ലിറ്റർ
പട്ട - 1/2 സ്പൂൺ
ഗ്രാമ്പൂ - 4 എണ്ണം
ഏലയ്ക്ക - 2 എണ്ണം
വഴണ ഇല - 2 എണ്ണം
സവാള - 3 എണ്ണം
നാരങ്ങാ നീര് - 1 നാരങ്ങയുടെ
മല്ലിയില - 2 സ്പൂൺ
ബസുമതി അരി - 2 ഗ്ലാസ്
ഉപ്പ് - ആവശ്യത്തിന്
വെള്ളം - 4 ഗ്ലാസ്
തയ്യാറാക്കുന്ന വിധം
മീനാദ്യം കഷണങ്ങളായിട്ട് മുറിച്ച് മാറ്റി വയ്ക്കുക. ഇനി മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കുറച്ച് കുരുമുളകുപൊടി, ഗരം മസാല എന്നിവയില്‍ കുറച്ചു വെള്ളമൊഴിച്ച് മസാല കുഴച്ചെടുക്കുക. അതിനുശേഷം ഇതിനെ നമുക്ക് മീനിലേക്ക് തേച്ചു പിടിപ്പിക്കണം. തുടര്‍ന്ന് ഒരു പാൻ വെച്ച് അതിലേയ്ക്ക് കുറച്ച് എണ്ണ ഒഴിച്ച് മീൻ അതിലേക്ക് ഇട്ടുകൊടുത്തതിനുശേഷം നന്നായിട്ട് വറുത്തെടുക്കുക. ശേഷം ബിരിയാണി തയ്യാറാക്കുന്നതിനായി പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുത്തതിന് ശേഷം പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, വഴണ ഇല എന്നിവയൊക്കെ ചേർത്തുകൊടുത്തതിന് ശേഷം അതിലേയ്ക്ക് സവാള ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഇനി അതിലേയ്ക്ക് തന്നെ മഞ്ഞൾപൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും ഗരം മസാലയും ഉപ്പും ചേർത്ത് മസാല തയ്യാറാക്കാം. ശേഷം അതിലേക്ക് അരി വെള്ളത്തിൽ കുതിർത്തത് ചേർത്ത് വെള്ളം ഒഴിച്ച് നാരങ്ങാനീരും ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് വേവിച്ചെടുക്കുക. ഉപ്പ് പാകമാണോയെന്ന് നോക്കി വേണമെങ്കില്‍ അവ ചേര്‍ക്കാം. ബിരിയാണി വെന്തു കഴിയുമ്പോള്‍ അതിനു മുകളിലായിട്ട് മീനും കൂടി വെച്ച് അലങ്കരിക്കാവുന്നതാണ്. ഇതോടെ ഫിഷ് ബിരിയാണി റെഡി.
Also read: കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ടേസ്റ്റി ചിക്കൻ നൂഡിൽസ്; റെസിപ്പി