ഇന്ന് വെെകിട്ട് ചായയ്‌ക്കൊപ്പം കഴിക്കാൻ ബ്രെഡ് ബോണ്ട ഉണ്ടാക്കിയാലോ?

By Web TeamFirst Published Jul 8, 2024, 11:45 AM IST
Highlights

ഇന്ന് ചായയ്‌ക്കൊപ്പം കഴിക്കാൻ സോഫ്റ്റ് ബ്രെഡ് ബോണ്ട ആയാലോ?. പുഷ്പ വർ​ഗീസ് തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും. 

 

Latest Videos

 

ബ്രെഡ് കൊണ്ട് കിടിലൻ ബോണ്ട ഉണ്ടാക്കിയാലോ? വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം സ്വാദിഷ്ടമായ ബ്രെഡ് ബോണ്ട. 

വേണ്ട ചേരുവകൾ

  • 1 ബ്രഡ്                                                              6 പീസ്
  • 2  മുട്ട                                                                  3 എണ്ണം
  • 3  മുളകുപൊടി                                              1 സ്പൂൺ വീതം
  •  കുരുമുളകുപൊടി
  •  മല്ലിപൊടി 
  •  ഗരംമസാല
  • 4   പച്ചമുളക്                                                        4  എണ്ണം
  •       ഇഞ്ചി                                                             ഒരു പീസ്
  •       വെളുത്തുള്ളി                                               3 അല്ലി
  • 5 .  വെളിച്ചെണ്ണ                                                 ആവശ്യത്തിന്
  •        ഉപ്പ്
  • 6 .   കടലപൊടി                                               കാൽ കപ്പ്, വെളളം

തയ്യാറാക്കുന്ന വിധം

ആദ്യം ബ്രഡ് പരത്തി നനച്ചെടുക്കണം. ശേഷം മുട്ട പുഴുങ്ങി മുറിച്ചെടുക്കണം. 3,4 ചേരുവ ആവശ്യത്തിന് വെളിച്ചെണ്ണ ചേർത്ത് വഴറ്റുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കണം. ശേഷം ബ്രഡ് പീസ് ഓരോന്നായി എടുത്ത് മസാലയും മുട്ടയും വച്ച് പൊതിയുക. കടലപൊടി ഉപ്പ്, വെള്ളം ചേർത്ത് കലക്കുക. പൊതിഞ്ഞു വച്ച ബ്രഡ് കടലമാവിൽ മുക്കി ചൂടായ എണ്ണയിലിട്ട് പൊരിച്ചെടുക്കുക.

Read more സോഫ്റ്റ് ബ്രെഡ് ബജി തയ്യാറാക്കാം

 

click me!