Side Effects Of Eating Pineapple : പെെനാപ്പിൾ അമിതമായി കഴിക്കരുത്, കാരണം

By Web Team  |  First Published Aug 11, 2022, 10:46 PM IST

ദിവസവും ഒരു കപ്പ് പൈനാപ്പിൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുമെങ്കിലും ധാരാളം പെെനാപ്പിൾ കഴിക്കുന്നത് പല പാർശ്വഫലങ്ങളിലേക്കും നയിച്ചേക്കാം. 


പെെനാപ്പിൾ പലർക്കും ഏറെ ഇഷ്ടമുള്ള പഴങ്ങളിലൊന്നാണ്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന എൻസൈമായ ബ്രോമെലൈൻ ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണമായി പെെനാപ്പിളിലെ കണക്കാക്കുന്നു. ദിവസവും ഒരു കപ്പ് പൈനാപ്പിൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുമെങ്കിലും ധാരാളം പെെനാപ്പിൾ കഴിക്കുന്നത് പല പാർശ്വഫലങ്ങളിലേക്കും നയിച്ചേക്കാം. 

ഒരു കപ്പ് ഫ്രഷ് പൈനാപ്പിളിൽ 82 ഗ്രാം കലോറിയും 0.89 ഗ്രാം പ്രോട്ടീനും 0.20 ഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ട്.
പൈനാപ്പിൾ ഡയറ്റ് ഇന്ന് പലരും പിന്തുടരുന്നുണ്ട്. ആഴ്ചയിൽ രണ്ട് ദിവസം പൈനാപ്പിൾ അല്ലാതെ മറ്റൊന്നും കഴിക്കില്ല, ബാക്കിയുള്ള ദിവസങ്ങളിൽ സാധാരണ ഭക്ഷണം കഴിക്കുന്നു.

Latest Videos

undefined

സ്റ്റെൻ ഹെഗലർ എന്ന ഡാനിഷ് സൈക്കോളജിസ്റ്റാണ് ഡയറ്റ് സൃഷ്ടിച്ചത്. ഈ ഡയറ്റ് പെട്ടെന്ന് ശരീരഭാരം കുറയ്ക്കുന്നതായി കണ്ടെത്തി. എന്നാൽ ഡയറ്റിന്റെ ഭാ​ഗമായി ചിലർ ദിവസങ്ങളോ ആഴ്ചകളോ ഒരുമിച്ച് പൈനാപ്പിൾ കഴിക്കുന്നത് പതിവാക്കി. ഇത് ആരോഗ്യത്തിന് വളരെ അപകടകരമാണ്. ദിവസങ്ങളോളം പൈനാപ്പിൾ കഴിക്കുന്നതിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് പോഷകാഹാര വിദഗ്ധനായ ലോവ്‌നീത് ബത്ര തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

ഉയർന്ന കൊളസ്ട്രോൾ ; കാലുകളിൽ കാണുന്ന ഈ ലക്ഷണങ്ങൾ തള്ളിക്കളയരുത്

പൈനാപ്പിൾ വളരെ അസിഡിറ്റി ഉള്ളതിനാൽ അത്യധികം വിശപ്പും ക്ഷീണവുമുണ്ടാക്കും. അത് അസ്വസ്ഥകൾക്ക് കാരണമാകും. ഓക്കാനം അല്ലെങ്കിൽ വയറിളക്കം അനുഭവപ്പെടാം. തലകറക്കം, ക്ഷീണം, തലവേദന, വിശപ്പ് വേദന, ഉറക്കമില്ലായ്മ, ബലഹീനത, കടുത്ത വിശപ്പ് തുടങ്ങിയ പാർശ്വഫലങ്ങൾ ബാധിച്ചേക്കാം. കാരണം പൈനാപ്പിളിൽ ഒരു കപ്പിൽ ഒരു ഗ്രാമിൽ താഴെ പ്രോട്ടീനും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. കൂടാതെ ധാരാളം വിറ്റാമിനുകളും ധാതുക്കളും ഇല്ലാത്തതിനാൽ പോഷകങ്ങളുടെ അഭാവത്തിലേക്ക് നയിക്കും. 

കൂടാതെ, വളരെ ഉയർന്ന അളവിലുള്ള ബ്രോമെലൈൻ (പൈനാപ്പിളിൽ കാണപ്പെടുന്ന ഒരു എൻസൈം) ചർമ്മത്തിലെ തിണർപ്പ്, ഛർദ്ദി, വയറിളക്കം, അമിതമായ ആർത്തവ രക്തസ്രാവം എന്നിവയ്ക്ക് കാരണമാകും. ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, പഞ്ചസാര പാനീയങ്ങൾ, അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ എന്നിവ കുറയ്ക്കുകയോ അല്ലെങ്കിൽ കലോറി കുറഞ്ഞ ഭക്ഷണങ്ങൾ ശീലമാക്കണമെന്നും ലോവ്‌നീത് ബത്ര പറഞ്ഞു.

ദഹനപ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്...

click me!